കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും, ക്യാമറയിൽ ചിത്രീകരിക്കും; ലൈസൻസ് വിതരണം സ്പോട്ടിൽ

കെ.എസ്.ആർ.ടി.സി യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയത്.ശമ്പളത്തെക്കാൾ ‘ കൂടുതൽ പെൻഷനാണ് നൽകുന്നത്. കെ.എസ്.ആർ.ടി.സി യുടെ നഷ്ട്ടം കുറഞ്ഞു. കെ.എസ്.ആർ.ടി.സി യിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കബ്യൂട്ടർ വൽക്കരണം നടക്കും. 5 ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. ഉടൻ തീർപ്പാക്കാനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ട്രൈയൽ ഉടൻ ആരംഭിക്കും. വിജയിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും. ആൻഡ്രോയിഡ് ടിക്കറ്റ് മിഷൻ ഉടൻ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. കെ.എസ്.ആർ.ടി.സി ക്ക് പുതിയ ആപ്പ് ഉടൻ വരും. ബസ്സിൻ്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.ട്രെയിൻ ആപ്പുകൾക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷൻ നവീകരം ഉടൻ ഉണ്ടാകും. കെ.എസ്.ആർ.ടി.സി സ്റ്റാൻ്റുകളിലെ ബാത്ത് റൂം മുഴുവൻ ക്ലീനിങ്ങ് ഉടൻ. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാർ. സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.