വോയ്‌സ് കോളുകൾക്കും എസ്.എം.എസുകൾക്കും പ്രത്യേക റീചാർജ് പ്ലാനുകളുമായി ടെലികോം കമ്പനികൾ

Share our post

വോയ്‌സ് കോളുകൾക്കും എസ്.എം.എസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികള്‍. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയതതോടെയാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. എയര്‍ടെലും ജിയോയും വിഐയും പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍ 499 രൂപയുടെയും 1959 രൂപയുടെയും രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചത്. 499 രൂപയുടെ പ്ലാനില്‍ 84ദിവസത്തേക്ക് 900 എസ്.എം.എസും അണ്‍ലിമിറ്റഡ് വോയിസ് കോളുമാണ് എയര്‍ടെല്‍ നല്‍കുന്നത്.

1,959 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് കോളും 3600 എസ്എംഎസും 365 ദിവസത്തേക്ക് ലഭിക്കും. ജിയോയും രണ്ട് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 458 രൂപയുടെ വോയിഎസ് എസ്എംഎസ് പാക്കില്‍ 84 ദിവസത്തേക്ക് 1000 എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും.1958 രൂപയുടെ പ്ലാനില്‍ 365 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിനൊപ്പം 3600 എസ്എംഎസും ജിയോ നല്‍കുന്നു. വിഐയുടെ 1460 രൂപയുടെ പ്ലാനില്‍ 270 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും 100 എസ്എംസും ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!