സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ; പേരാവൂർ സ്വദേശിനി ആത്മജക്ക് സ്വർണം

പേരാവൂർ: സംസ്ഥാന ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റൗണ്ട് ഗേൾസ് വിഭാഗത്തിൽ പേരാവൂർ സ്വദേശിനിക്ക് സ്വർണം. നമ്പിയോടിലെ എം.ആത്മജയാണ് സ്വന്തം നാട്ടിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നാടിന്റെ അഭിമാനമായത്. 2024-ൽ ഫരീദാബാദിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ആത്മജ ഒരു സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. 2023 പൂനയിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ മത്സരത്തിൽ രണ്ട് വെള്ളിയും 2022-ൽ ഹരിയാനയിൽ നടന്ന നാഷണൽ മീറ്റിൽ വെങ്കലവും ഈ മിടുക്കി നേടിയിരുന്നു.
പേരാവൂർ നമ്പിയോടിലെ എൻ.വി. പ്രീതയുടേയും എം.സി. മുരളീധരന്റെയും മകളാണ് . കല്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ് ആത്മജ.