ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നോമിനി ഇനി നിര്‍ബന്ധം; ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ആര്‍.ബി.ഐ

Share our post

ഫിക്‌സഡ് ഡെപ്പോസിറ്റുകളിന്‍മേല്‍ നോമിനിയെ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആര്‍.ബി.ഐ. പല എഫ്ഡി അക്കൗണ്ടുകളുടെയും ഉടമകള്‍ മരണപ്പെടുമ്പോള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് നോമിനിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശമനുസരിച്ച് ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവരോട് നോമിനികളെ നിര്‍ദ്ദേശിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടണം.നിലവിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും പുതിയതായി നിക്ഷേപം നടത്തുന്നവരോടും നോമിനികളെ നിര്‍ദേശിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളോട് നോമിനികളെ നിര്‍ദേശിക്കുന്നതിന്റെ ഗുണങ്ങള്‍ വിശദീകരിക്കണമെന്നും റിസര്‍വ് ബാങ്ക് പുതുക്കിയ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.കൂടാതെ ബാങ്കുകള്‍ അക്കൗണ്ടുകളില്‍ നോമിനികളെ ചേര്‍ക്കുന്നതിന്റെ പുരോഗതി റിപ്പോര്‍ട്ട് ദക്ഷ് പോര്‍ട്ടലില്‍ എല്ലാ മൂന്നുമാസം കൂടുമ്പോഴും അപ്ലോഡ് ചെയ്യണമെന്നും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശിച്ചു.

എന്തൊക്കെയാണ് നോമിനിയുടെ അവകാശങ്ങള്‍

ബാങ്ക് അക്കൗണ്ടിലോ എഫ്ഡിയിലോ നോമിനിയാക്കപ്പെടുന്ന വ്യക്തിയാണ് അക്കൗണ്ട് ഉടമയുടെ മരണശേഷം ആ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയുടെ നിയമപരമായ അവകാശി. ബാങ്കിലെ ഫണ്ട് നോമിനിയ്ക്ക് എളുപ്പത്തില്‍ കൈമാറാന്‍ ഈ സംവിധാനം വഴി കഴിയും. നോമിനി ഒരാളുടെ കുടുംബത്തിലെ അംഗമാകണണമെന്നില്ല. നോമിനിയായി സുഹൃത്തോ മറ്റേതെങ്കിലും ബന്ധുവോ ആയാലും മതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!