Kerala
തീവണ്ടി സമയമാറ്റം ഇരുട്ടടിയായി; കോഴിക്കോട്ടു നിന്ന് വടക്കോട്ടുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി
കോഴിക്കോട്: മലബാറുകാരുടെ യാത്രാപ്രശ്‌നമെന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അതു കൂട്ടുകയാണ് റെയില്‍വേ. തീവണ്ടികളുടെ ടൈംടേബിളിലെ സമയമാറ്റമാണ് പുതിയ ഇരുട്ടടി. ഇതോടെ കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ഇരുന്ന് പോവാമെന്ന പ്രതീക്ഷ പണ്ടേ പലരും ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ തീവണ്ടിയില്‍ കാലുകുത്താന്‍പോലുമാവാത്ത സ്ഥിതിയാണ്.കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 1.25-ന് കോയമ്പത്തൂര്‍ പാസഞ്ചര്‍, 2.05-ന് ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, 2.15-ന് ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്‌സ്പ്രസ് എന്നിവ പുറപ്പെടുന്ന രീതിയിലാണ് പുതിയ സമയമാറ്റം. ഏതാണ്ട് മുക്കാല്‍മണിക്കൂറിനിടെ മൂന്നു തീവണ്ടികള്‍. അതുകഴിഞ്ഞാല്‍ പിന്നെ കണ്ണൂരിന് വടക്കോട്ടുള്ള തീവണ്ടി പരശുറാം എക്‌സ്പ്രസ് പുറപ്പെടുന്നത് അഞ്ചുമണിക്കാണ്. അതായത് രണ്ടേമുക്കാല്‍ മണിക്കൂര്‍ കാത്തിരിക്കണം.നേരത്തേ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ് 2.45-നായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. വൈകുന്നേരമാവുമ്പോഴാണ് പൊതുവേ യാത്രക്കാര്‍ കൂടുന്നത്. അപ്പോഴാണ് ഉണ്ടായിരുന്ന ഒരു തീവണ്ടി അരമണിക്കൂര്‍ നേരത്തേയാക്കിയത്. അതോടെ, നേരത്തേത്തന്നെ യാത്രക്കാര്‍ ശ്വാസംമുട്ടിപ്പോയിരുന്ന പരശുറാമില്‍ ഇപ്പോള്‍ മിക്കദിവസവും കയറിപ്പറ്റാന്‍പോലുമാവാത്ത സ്ഥിതിയായി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന സമയം ക്രമീകരിച്ചാല്‍ ചെറുവത്തൂര്‍വരെയുള്ള യാത്രക്കാര്‍ക്കെങ്കിലും ഉപകരിക്കുമെന്ന നിര്‍ദേശം സമയമാറ്റത്തില്‍ റെയില്‍വേ കണക്കിലെടുത്തില്ല. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചറിനെ സ്ഥിരമായി വടകരയ്ക്കു മുന്‍പ് പിടിച്ചിടുന്ന പതിവും തുടരും. കണ്ണൂരില്‍നിന്ന് അഞ്ചരയ്ക്ക് ചെറുവത്തൂര്‍ പാസഞ്ചറായി ഓടുന്ന ട്രെയിനാണിത്.
ഏതാണ്ട് നാലോടെ കോഴിക്കോട്ടെത്തുന്ന പരശുറാം അഞ്ചിനാണ് കോഴിക്കോട്ടു നിന്ന് വിടുന്നത്. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ മംഗള എക്‌സ്പ്രസ് കൂടി വരും. റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ കയറാവുന്ന കോച്ചുകള്‍ ഇതില്‍ കുറവുമാണ്. 6.05-ന് നേത്രാവതി എക്‌സ്പ്രസ് പോയാല്‍പ്പിന്നെ രാത്രി 1.15-ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസാണ് മംഗളൂരുവിലേക്കുള്ള സ്ഥിരംതീവണ്ടി. ഇടയിലുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വന്ദേഭാരത് ഈ യാത്രാപ്രശ്‌നം പരിഹരിക്കുന്നുമില്ല.വൈകീട്ട് ട്രെയിനില്ലാത്ത സമയത്തെ ഇടവേള കുറച്ച് ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ മംഗളൂരുവരെ നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവുമായിരുന്നു. വടക്കന്‍ ജില്ലകളിലെ എം.പി.മാര്‍ ഇടപെട്ടാല്‍ കുറേ പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരമുണ്ടാക്കാവുന്നതാണ്. മലബാറിലെ യാത്രാപ്രശ്‌നപരിഹാരത്തിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം പ്രതിനിധികളും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Kerala
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
Kerala
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:-സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ടും തുക റിലീസ് ചെയ്ത്കൊണ്ടും ഉത്തരവിറക്കിയാതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/- രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എൺപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒൻപത് രൂപ) സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/- കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/- രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്.അനുവദിച്ച തുക ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടുകളിലേയ്ക്ക് താമസിയാതെ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു