Connect with us

Kerala

പുഷ്പ’ സിനിമയെ അനുകരിച്ച് സഹപാഠികള്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി; ഏഴ് പേര്‍ക്കെതിരെ പരാതി

Published

on

Share our post

പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്നനാക്കി ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതി നല്‍കി. പാലായിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ‘പുഷ്പ’ സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.ജനുവരി 10-നാണ് ആദ്യമായി കുട്ടിയെ നഗ്നനാക്കി സഹപാഠികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തതോടെ കുട്ടി അധ്യാപികയോട് പരാതിപ്പെടുകയായിരുന്നു. സഹപാഠികളായ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

ക്ലാസ്മുറിയില്‍ അധ്യാപകരില്ലാത്ത സമയത്താണ് സംഭവമുണ്ടായതെന്ന് രക്ഷിതാവ് പറയുന്നു. സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴുകുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയിച്ചു. കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ മാനേജരും നഗരസഭാ കൗണ്‍സിലറുമടങ്ങുന്ന എത്തിക്‌സ് കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും കര്‍ശനനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിദ്യാഭ്യാസ അധികൃതരെയും വിവരമറിയിക്കുകയുംചെയ്തു. പരാതി പോലീസിനും നല്‍കി.


Share our post

Kerala

മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Published

on

Share our post

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.


Share our post
Continue Reading

Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു

Published

on

Share our post

തിരുവനന്തപുരം:-സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ടും തുക റിലീസ് ചെയ്ത്കൊണ്ടും ഉത്തരവിറക്കിയാതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/- രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എൺപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒൻപത് രൂപ) സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/- കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/- രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്‌.അനുവദിച്ച തുക ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടുകളിലേയ്ക്ക് താമസിയാതെ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


Share our post
Continue Reading

Kerala

അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വര;വിലയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്‌

Published

on

Share our post

തിരുവനന്തപുരം: സോഫ്‌റ്റ്‌വേർ അപ്‌ഡേഷനുശേഷം മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകൾ പ്രത്യക്ഷപ്പെടുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്‌തതിന്‌ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ വിധി. തിരുവനന്തപുരം സ്വദേശി അഡ്വ. കെ ആർ ദിലീപ്‌ സമർപ്പിച്ച പരാതിയിലാണിത്‌.42,999 രൂപയ്‌ക്ക്‌ വാങ്ങിയ വൺപ്ലസ്‌ ഫോണിന്റെ സ്‌ക്രീനിൽ പിങ്ക്‌ലൈൻ പ്രത്യക്ഷപ്പെടുകയായിരുന്നു. അംഗീകൃത സർവീസ്‌ സെന്ററിൽ സമീപിച്ചപ്പോൾ സ്‌ക്രീൻ സൗജന്യമായി മാറ്റിത്തരാമെന്നും ഓർഡർ ചെയ്‌തതായും അറിയിച്ചു. പിന്നീട്‌ നിരന്തരം സമീപിച്ചപ്പോൾ 19,000 രൂപയ്‌ക്ക്‌ തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ വരുന്നതുവരെ കാത്തിരിക്കാനോ ആവശ്യപ്പെട്ടു. പിന്നീടും സ്‌ക്രീനിൽ പിങ്ക്‌ലൈൻ വന്നതോടെയാണ്‌ കമീഷനെ സമീപിച്ചത്‌.നിർമാണത്തിലെ അപാകമാണെന്ന്‌ കണ്ടെത്തിയ പി വി ജയരാജൻ അധ്യക്ഷനും വി.ആർ വിജു, പ്രീതാ ജി നായർ എന്നിവർ അംഗങ്ങളുമായ കമീഷൻ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. ഫോണിന്റെ വിലയായ 42,999 രൂപ തിരികെ നൽകാനും കോടതി ചെലവ്‌, നഷ്ടപരിഹാരം എന്നിവയായി 12,500 രൂപ നൽകാനുമാണ്‌ ഉത്തരവ്‌. പരാതിക്കാരനുവേണ്ടി അഡ്വ. ശ്രീവരാഹം എൻ ജി മഹേഷ്‌, ഷീബ ശിവദാസൻ എന്നിവർ ഹാജരായി.


Share our post
Continue Reading

Trending

error: Content is protected !!