കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

Share our post

കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെതിരെ കേസെടുത്തു. പിണറായി സ്വദേശി ഡോ. രാഹുൽ രാജിനെതിരെയാണു നടപടി. ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു.സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയിലാണ് കതിരൂർ പൊലീസ് കേസെടുത്തത്. പ്രതിയിൽ നിന്ന് എം.വി.ഡി പിഴ ഈടാക്കി. ആസ്പത്രിയിൽ എത്താൻ വൈകിയതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു.കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടർന്ന് രോഗിയുമായി തലശ്ശേരിയിലെ ആസ്പത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് കാർ വഴി നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആസ്പത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!