PERAVOOR
ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ അപകടം; രക്ഷകനായത് ജിനിൽ
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിനു സമീപം ട്രാവലറിന് തീപിടിച്ച സംഭവത്തിൽ സമയോചിതമായി പെട്രോൾ പമ്പിലെ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വൻ അപകടം ഒഴിവാക്കിയത് ഓടൻതോട് സ്വദേശി ആറുമാക്കൽ ജിനിൽ . മഹീന്ദ്ര ഫൈനാൻസിലെ ജീവനക്കാരനായ ഈ മുൻ സൈനികന്റെ സമയോചിതമായ ഇടപെടലാണ് നാടിനെ വൻ വിപത്തിൽ നിന്നും രക്ഷിച്ചത്. കേവലം 25 മീറ്റർ ദൂരം മാത്രമായിരുന്നു പെട്രോൾ പമ്പിൽ നിന്നുള്ള അകലം. ട്രാവലറിന് തൊട്ടു പുറകിൽ കാറിൽ സഞ്ചരിക്കുകയായിരുന്നു ജിനിൽ. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപേയായിരുന്നു ജിനിലിന്റെ രക്ഷാ പ്രവർത്തനം.
ഓടിക്കൊണ്ടിരുന്ന ട്രാവലറിനുള്ളിൽ തീ പിടിച്ചതിനെത്തുടർന്ന് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ട്രാവലർ പെട്രോൾ പമ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഷീറ്റുകൊണ്ടുള്ള മതിലിൽ ഇടിച്ച് നില്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
PERAVOOR
കാൽനടയായി അയ്യപ്പ ദർശനം നടത്തിയവർക്ക് പേരാവൂരിൽ സ്വീകരണം
പേരാവൂർ: അയോദ്ധ്യയിൽ നിന്നും കാൽനടയായി ശബരിമലയിലെത്തി ദർശനം നടത്തിയവർക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നല്കി.ഭരതൻ സ്വാമി കൊട്ടിയൂർ, പ്രകാശൻ നിടുംപൊയിൽ, മഹേഷ് സ്വാമി, ജിതേഷ് സ്വാമി കണ്ണവം എന്നിവർക്കാണ് സ്വീകരണം നല്കിയത്. ക്ഷേത്രംമുൻ ട്രസ്റ്റി ബോഡ് ചെയർമാൻ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൈന്ദവ ഭജന സമിതി പ്രസിഡന്റ് ഡോ.സി.എം.ദിനേശ് അധ്യക്ഷനായി. ആഘോഷ കമ്മറ്റി പ്രസിഡണ്ട് എൻ.പി.പ്രമോദ്, കൂട്ട രമാഭായി, കൂട്ട ജയപ്രകാശ്,പ്രശാന്ത് തോലമ്പ്ര , വിനേശ് ബാബു എന്നിവർ സംസാരിച്ചു. ക്ഷേത്ര ജീവനക്കാരനായിരുന്ന .കെ.വി.ജയരാജനെ ആദരിച്ചു.
PERAVOOR
മേൽ മുരിങ്ങോടിയിൽ അൻപതോളം വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു
പേരാവൂർ: കാട്ടുപന്നികൾ മേൽമുരിങ്ങോടിയിൽ നിരവധി വാഴകൾ നശിപ്പിച്ചു.എടച്ചേരി സുരേഷിന്റെ വാഴത്തോട്ടത്തിലാണ് പന്നികൾ നാശം വിതച്ചത്. ഈ വർഷം പലപ്പോഴായി കാട്ടുപന്നികൾ സുരേഷിന്റെ 300-ലധികം വാഴകൾ നശിപ്പിച്ചിട്ടുണ്ട്.
PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി
പേരാവൂർ: വർഷങ്ങളുടെ നിയമപ്പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി. ഒന്നാം ഘട്ട നിർമാണത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ മൗണ്ട് കാർമൽ ആശ്രമം വരെ 110 മീറ്റർ നീളത്തിലാണ് ചുറ്റുമതിൽ നിർമിക്കുന്നത്. ബഹുനില കെട്ടിട നിർമാണം നടക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള താത്കാലിക വഴി ഒഴിവാക്കിയാണ് മതിൽ കെട്ടുക. ഒൻപത് അടി ഉയരത്തിൽ ചെങ്കല്ല് കൊണ്ട് നിർമിക്കുന്ന ഒന്നാംഘട്ട പ്രവൃത്തി 17, 92,000 രൂപക്കാണ് കരാർ നല്കിയത്. ആസ്പത്രി വികസന സമിതിയാണ് ഫണ്ട് അനുവദിച്ചത്.
രണ്ടാം ഘട്ടത്തിൽ ആസ്പത്രിയുടെ മറ്റു ഭാഗങ്ങളിലും ഇതേ രീതിയിൽ ചുറ്റുമതിൽ കെട്ടും. പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായാൽ അകത്തേക്കും പുറത്തേക്കുമുള്ള രണ്ട് പ്രധാന ഗേറ്റുകൾ മാത്രം നിലനിർത്തി ആസ്പത്രി ഭൂമി പൂർണമായും ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കും.
ആസ്പത്രി ഭൂമി സ്വകാര്യവ്യക്തികൾ കയ്യേറിയത് 2022-ൽ റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചിരുന്നു. കയ്യേറ്റം തിരിച്ചു പിടിച്ച ഭാഗത്ത്ചുറ്റുമതിൽ കെട്ടാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും എച്ച്.എം.സിയിലെ ചിലർ എതിർപ്പുമായി എത്തിയതോടെയാണ് മതിൽ നിർമാണം പ്രതിസന്ധിയിലായത്. ആസ്പത്രിക്ക് സമീപത്തെ ചിലർ ആസ്പത്രി ഭൂമിയിലൂടെ പൊതുവഴിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചതും ചുറ്റുമതിൽ നിർമാണത്തെ പ്രതികൂലമായി ബാധിച്ചു.
എന്നാൽ, അക്കാലത്തുണ്ടായിരുന്ന ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നിട്ടും വിവിധ കാരണങ്ങളാൽ മതിൽ നിർമാണം അധികൃതർ വൈകിപ്പിക്കുകയായിരുന്നു. ചുറ്റുമതിൽ കെട്ടി ആസ്പത്രി ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബേബി കുര്യനും ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞ വർഷം അവസാനം ചുറ്റുമതിൽ നിർമാണം ടെണ്ടർ വിളിച്ച് കരാർ നല്കിയത്. കഴിഞ്ഞ ദിവസം ചുറ്റുമതിൽ കെട്ടാൻ തുടങ്ങിയപ്പോൾ ചിലർ വീണ്ടും എതിർപ്പുമായി വന്നെങ്കിലും നിയമനടപടികൾ ഭയന്ന് സ്വയം പിന്മാറുകയും ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു