കാൽനടയായി അയ്യപ്പ ദർശനം നടത്തിയവർക്ക് പേരാവൂരിൽ സ്വീകരണം

പേരാവൂർ: അയോദ്ധ്യയിൽ നിന്നും കാൽനടയായി ശബരിമലയിലെത്തി ദർശനം നടത്തിയവർക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നല്കി.ഭരതൻ സ്വാമി കൊട്ടിയൂർ, പ്രകാശൻ നിടുംപൊയിൽ, മഹേഷ് സ്വാമി, ജിതേഷ് സ്വാമി കണ്ണവം എന്നിവർക്കാണ് സ്വീകരണം നല്കിയത്. ക്ഷേത്രംമുൻ ട്രസ്റ്റി ബോഡ് ചെയർമാൻ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൈന്ദവ ഭജന സമിതി പ്രസിഡന്റ് ഡോ.സി.എം.ദിനേശ് അധ്യക്ഷനായി. ആഘോഷ കമ്മറ്റി പ്രസിഡണ്ട് എൻ.പി.പ്രമോദ്, കൂട്ട രമാഭായി, കൂട്ട ജയപ്രകാശ്,പ്രശാന്ത് തോലമ്പ്ര , വിനേശ് ബാബു എന്നിവർ സംസാരിച്ചു. ക്ഷേത്ര ജീവനക്കാരനായിരുന്ന .കെ.വി.ജയരാജനെ ആദരിച്ചു.