റിപ്പബ്ലിക് പരേഡിൽ തെയ്യം കലാ അക്കാദമിയും

Share our post

കണ്ണൂർ:ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡിൽ തെയ്യം കലാ അക്കാദമിയിലെ വാദ്യകലാപ്രവർത്തകരും കേരളീയ വാദ്യങ്ങളുമായി അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ വാദ്യഘോഷങ്ങൾ ക്രമീകരിക്കുന്നതിന്ന് മുന്നോടിയായി കേരളത്തിൽനിന്നുള്ള വാദ്യസംഘം ഡൽഹിയിലെത്തി. കൊല്ലം പെരിനാട്‌ വാദ്യകലാ സംഘാംഗങ്ങളായ അരുൺ പെരിനാട്‌, എസ്‌ കിരൺലാൽ, എ അഭിലാഷ്‌, എൽ അരുൺ, എം മെഹി, എസ്‌ അനന്ദു, എൽ അഭിലാഷ്‌, എസ്‌ സജിത്, എസ്‌ അഭിജിത്, എസ്‌ കാർത്തിക്‌, ആർ ജിഷ്‌ണുരാജ്‌, എസ്‌ മണിക്കുട്ടൻ, എം ജിനേഷ്‌ എന്നിവരാണ്‌ പങ്കെടുക്കുന്നത്‌.ദിവസവും രാജ് ഘട്ടിലും ഇന്ത്യ ഗേറ്റ് ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾക്കു മുന്നിലുമാണ്‌ റിഹേഴ്‌സൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!