India
ഗാസ യുദ്ദം അവസാനിക്കുന്നു; ഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ;2000ത്തോളം ഫലസ്തീനി തടവുകാരെ മോചിപ്പിക്കും
ദോഹ: ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. ഇരുകൂട്ടരും തമ്മിലുള്ള കരാര്‍ ജനുവരി 19 ഞായറാഴ്ച്ച പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യു.എസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവെക്കുകയും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള കരാറിലാണ് ഇരുകക്ഷികളും ഒപ്പിട്ടിരിക്കുന്നത്. മൂന്നുഘട്ടമായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാവുക.
ആദ്യഘട്ടം ആറ് ആഴ്ച്ച നീണ്ടുനില്‍ക്കും. ഗസയില്‍ നിന്നും 700 മീറ്റര്‍ അകലേക്ക് ഇസ്രായേല്‍ സൈന്യം പിന്മാറും. 2023 ഒക്ടോബര്‍ ഏഴിന് കസ്റ്റഡിയില്‍ എടുത്ത് ഗസയിലേക്ക് കൊണ്ടുപോയ 33 ജൂതന്മാരെ ഹമാസ് ഇസ്രായേലിന് കൈമാറണം. ഇതില്‍ ഇസ്രായേലി സ്ത്രീകളും കുട്ടികളും അഞ്ച് വനിതാസൈനികരും വയോധികരും ഉള്‍പ്പെടുന്നു. ഓരോ ഇസ്രായേലിക്കും പകരമായി അമ്പത് ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ ജയിലില്‍ നിന്നും മോചിപ്പിക്കണം. ഏകദേശം 2,000 ഫലസ്തീനികള്‍ ഇതോടെ മോചിപ്പിക്കപ്പെടും. വിവിധ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 250 ഫലസ്തീനി സ്വാതന്ത്ര്യസമരപോരാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ഘട്ടത്തില്‍ ഗസയിലെ ജനവാസമേഖലകളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണം. എന്നാല്‍, ഗസയും ഈജിപ്തും തമ്മിലുള്ള അതിര്‍ത്തിയായ ഫില്‍ഡെല്‍ഫി ഇടനാഴിയില്‍ നിന്ന് ഏഴു ദിവസത്തിന് ശേഷം മാത്രമേ ഇസ്രായേല്‍ പിന്മാറൂ. ഇസ്രായേലി ആക്രമണം മൂലം അഭയാര്‍ത്ഥി കാംപുകളിലേക്ക് പോയ ഫലസ്തീനികള്‍ക്ക് ഇക്കാലത്ത് വടക്കന്‍ ഗസയിലെ തകര്‍ന്ന കെട്ടിടങ്ങളിലേക്ക് മടങ്ങാം. ഇവര്‍ക്കു വേണ്ട അവശ്യവസ്തുക്കളുമായി എത്തുന്ന 600 ട്രക്കുകളെ ഇസ്രായേല്‍ ഗസയിലേക്ക് കടത്തിവിടണം. ഗസയിലെ ഫലസ്തീനികള്‍ക്ക് ചികില്‍സക്കായി സഞ്ചരിക്കാനും ഇസ്രായേല്‍ അനുമതി നല്‍കും.
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഇരുകൂട്ടര്‍ക്കും ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യാം. കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ തീരുമാനങ്ങളില്‍ എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരണം എന്ന് വ്യവസ്ഥയില്ല. അതായത്, ആദ്യഘട്ടത്തിന് ശേഷം വേണമെങ്കില്‍ ഇസ്രായേലിന് വീണ്ടും അധിനിവേശം തുടങ്ങാം. എന്നാല്‍, അങ്ങനെ സംഭവിക്കില്ലെന്നാണ് ഈജിപ്ത് ഹമാസിന് വാക്കാല്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ഗസയില്‍ ജീവനോടെയുള്ള ബന്ദികളെ രണ്ടാംഘട്ടത്തില്‍ ഹമാസ് ഇസ്രായേലിന് കൈമാറും. ഇതില്‍ ഭൂരിപക്ഷവും പുരുഷ ഇസ്രായേലി സൈനികരാണ്. ഇവര്‍ക്ക് പകരമായും നിരവധി ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ തിരികെ നല്‍കണം. ഈ ഘട്ടത്തോടെ ഇസ്രായേല്‍ ഗസയില്‍ നിന്നും പൂര്‍ണമായും പിന്മാറണം. രണ്ടാംഘട്ടം പതിനാറ് ദിവസമാണ് നീണ്ടുനില്‍ക്കുക.
India
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരമായ ‘ഇന്ദിരാ ഭവന്’ തുറന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യതലസ്ഥാനത്തെ പുതിയ ആസ്ഥാനമന്ദിരമായ ‘ഇന്ദിരാ ഭവന്’ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു ഉദ്ഘാടനചടങ്ങ്. ‘ഇന്ദിരാഭവൻ, 9 എ, കോട്ല മാർഗ്’ എന്നതാണ് പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ വിലാസം.പുതിയമന്ദിരം തുറന്നതോടെ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ പഴയ ബംഗ്ലാവ് ചരിത്രമായിരിക്കുകയാണ്. പഴയ ഓഫീസിലെ പാര്‍ട്ടി പതാക ചൊവ്വാഴ്ച വൈകീട്ടോടെ താഴ്ത്തിയിരുന്നു. ഇത് പുതിയ ഓഫീസില്‍ ഉയര്‍ത്തി. വന്ദേ മാതരവും ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പുതിയ ആസ്ഥാനമന്ദിരത്തില്‍ പതാകയുയര്‍ത്തിയത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യതലസ്ഥാനത്തെ പുതിയ ആസ്ഥാനമന്ദിരമായ ‘ഇന്ദിരാ ഭവന്’ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു ഉദ്ഘാടനചടങ്ങ്. ‘ഇന്ദിരാഭവൻ, 9 എ, കോട്ല മാർഗ്’ എന്നതാണ് പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ വിലാസം.
പുതിയമന്ദിരം തുറന്നതോടെ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ പഴയ ബംഗ്ലാവ് ചരിത്രമായിരിക്കുകയാണ്. പഴയ ഓഫീസിലെ പാര്‍ട്ടി പതാക ചൊവ്വാഴ്ച വൈകീട്ടോടെ താഴ്ത്തിയിരുന്നു. ഇത് പുതിയ ഓഫീസില്‍ ഉയര്‍ത്തി. വന്ദേ മാതരവും ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പുതിയ ആസ്ഥാനമന്ദിരത്തില്‍ പതാകയുയര്‍ത്തിയത്. സോണിയാഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ചേര്‍ന്നാണ് പുതിയകെട്ടിടത്തിന്റെ നാട മുറിച്ചത്. രാഹുല്‍ ഗാന്ധി, മുന്‍ ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാല്‍, പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.കോട്ല മാര്‍ഗിന്റെയും ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിന്റെയും ഇടയിലുള്ള രണ്ടേക്കര്‍സ്ഥലത്ത് 2010-ലാണ് അത്യാധുനിക മന്ദിരത്തിന് സോണിയ തറക്കല്ലിട്ടത്. പാര്‍ട്ടിയുടെ സ്ഥാപകദിനമായ ഡിസംബര്‍ 28-ന് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ, മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെയ്ക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന ഉദ്ഘാടനചടങ്ങിൽ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്മാര്, നിയമസഭാകക്ഷി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, എം.പി.മാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.’ഞങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മുന്നേറാനും പുതിയതിനെ സ്വീകരിക്കാനുമുള്ള സമയമാണിതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ പറഞ്ഞു. ഭരണപരവും സംഘടനാപരവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, പാര്‍ട്ടിയുടെയും അതിന്റെ നേതാക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ കെട്ടിടമെന്നും അദ്ദേഹം പറഞ്ഞു.1978-ല്‍ കോണ്‍ഗ്രസ്(ഐ) രൂപവത്കരിച്ചത് മുതല്‍ അക്ബര്‍ റോഡിലുള്ള മന്ദിരമായിരുന്നു പാര്‍ട്ടി കേന്ദ്രമായി പ്രവര്‍ത്തിച്ചത്. ഈ കെട്ടിടം പൂര്‍ണമായും ഒഴിയുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
India
ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു
ന്യൂഡല്‍ഹി: ബുധനാഴ്ച (15-01-2025) നടത്താന്‍ നിശ്ചയിച്ചിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍ ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്.ജനുവരി 15-ന് പൊങ്കലും മകസസംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനമുണ്ടായതെന്ന് എന്‍.ടി.എ.(എക്സാംസ്) ഡയറക്ടര്‍ രാജേഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും. 16-ലെ പരീക്ഷയ്ക്ക് മാറ്റമില്ല.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്.എഫ്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍, പി.എച്ച്.ഡി എന്നിവയ്ക്കായി നടത്തുന്ന യുജിസി-നെറ്റ് ഡിസംബര്‍ 2024 പരീക്ഷ ജനുവരി മൂന്ന് മുതല്‍ ജനുവരി 16 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ഫോര്‍മാറ്റില്‍ നടക്കുന്ന പരീക്ഷയില്‍ 85 വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.വിവരങ്ങള്‍ക്ക്: nta.ac.in ugcnet.nta.ac.in
India
ഈ വർഷവും അധിക ക്വാട്ടയില്ല;ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു
ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന് സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.
ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു