കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് സ്വർണവള കവർന്ന സ്ത്രീ അറസ്റ്റിൽ

കണ്ണൂർ: ജ്വല്ലറിയിൽ നിന്ന് സ്വർണവള മോഷ്ടിച്ച പ്രതി അറസ്റ്റിൽ. എളയാവൂർ സ്വദേശിനിയായ റഷീദയെയാണ് (50) കണ്ണൂർ ടൗൺ പോലീസ്സ് അറസ്റ്റ്‌ചെയ്തത്. ഡിസംബർ 31ന് ഉച്ചയ്ക്ക് 1.30നായിരുന്നു കേസിനാസ്പദ സംഭവം.താവക്കരയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ നിന്നാണ് ഒന്നരപവന്റെ സ്വർണവള കവർന്നത്. ജ്വല്ലറി ജീവനക്കാരൻ കെ.സജേഷിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
പർദ്ദ ധരിച്ച് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വർണവള കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. സ്വർണത്തിൽ കുറവുവന്നതോടെ ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് റഷീദ, വള ആരും കാണാതെ ബാഗിൽ ഇട്ട് പുറത്തേക്ക് പോകുന്നത് കണ്ടത്.കഴിഞ്ഞ ദിവസം വീണ്ടും ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന് പറഞ്ഞ് എത്തിയ പ്രതിയെ ജീവനക്കാർ തിരിച്ചറിഞ്ഞതോടെ പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.