കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ ദൂരേക്ക് സ്ഥലംമാറ്റും

Share our post

ചാലക്കുടി: കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ അതത് യൂണിറ്റുകളില്‍ ഇനിമുതല്‍ പുനഃപ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കെ.എസ്.ആര്‍.ടി.സി.യിലെ എല്ലാ ഡിപ്പോകളിലും യന്ത്രത്തില്‍ ഊതിപ്പിച്ച് പരിശോധിക്കുന്നുണ്ട്.മെക്കാനിക്കല്‍വിഭാഗം ഒഴികെയുള്ള എല്ലാവരെയും വിജിലന്‍സ് വിഭാഗം ഇങ്ങനെ പരിശോധനക്ക് വിധേയമാക്കാറുണ്ട്. പെട്ടെന്നുള്ള ഇത്തരം പരിശോധനകള്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. എന്നാല്‍, ഇങ്ങനെ പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ സസ്‌പെന്‍ഷന്‍സമയം കഴിഞ്ഞാല്‍ അതത് യൂണിറ്റുകളിലാണ് പുനഃപ്രവേശിപ്പിക്കുന്നത്. പലപ്പോഴും ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇങ്ങനെ സസ്‌പെന്‍ഡ് ചെയ്യുന്നവരെ ഇനി മുതല്‍ മൂന്നു ജില്ലകള്‍ക്കപ്പുറത്തേക്ക് സ്ഥലംമാറ്റാനാണ് മാനേജ്മെന്റ് തീരുമാനം.മദ്യപിച്ച് സസ്‌പെന്‍ഷനായാലും അതത് യൂണിറ്റുകളില്‍ത്തന്നെ പുനഃപ്രവേശനം നല്‍കുന്നതുമൂലം ജീവനക്കാര്‍ വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്നതായും, മദ്യപാനക്കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!