വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥക്ക് പേരാവൂരിൽ പ്രൗഡോജ്വല സ്വീകരണം

വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ നല്കിയസ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു സംസാരിക്കുന്നു
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ ഉജ്ജ്വല സ്വീകരണം നല്കി. സ്വീകരണ സമ്മേളനത്തിൽ പേരാവൂർ ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു, വൈസ് ക്യാപറ്റ്ൻ വി.ഗോപിനാഥ്, ജാഥാംഗങ്ങളായ വി.പാപ്പച്ചൻ, എസ്.ദിനേശ്,എസ്.രാധാകൃഷ്ണൻ, പേരാവൂർ ഏരിയാ സെക്രട്ടറി എം.കെ.അനിൽ കുമാർ, പി.വി.ശ്രീധരൻ, യൂണിറ്റ് പ്രസിഡൻറ് ഷബി നന്ത്യത്ത്, സെക്രട്ടറി ഷൈജിത്ത് കോട്ടായി, ബ്യൂട്ടി പാർലർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബിന്ദു, കെ.പി.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.