Kannur
കോൺഗ്രസ് നേതാവ് സത്യൻ വണ്ടിച്ചാൽ അന്തരിച്ചു
നടാൽ: കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ (65) നടാൽ വായനശാലക്ക് സമീപം വസന്തത്തിൽ അന്തരിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ഫോക്ക്ലോർ അക്കാദമി മുൻ സെക്രട്ടറി, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡൻ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രIസിഡൻ്റ്, കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, മുഴപ്പിലങ്ങാട് യു.പി സ്ക്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ വണ്ടിച്ചാലി നാണു മാസ്റ്ററുടെയും യശോദയുടെയും മകനാണ്. ഭാര്യ: സുചിത്ര (റിട്ട. കേരള ബേങ്ക്). മക്കൾ: ഐറിന (സിനിമ – സീരിയൽ ആർട്ടിസ്റ്റ് ), സാഗർ (അമാന ടൊയോട്ട, വളപട്ടണം). മരുമകൻ: അഖിലേഷ് (കോൺട്രാക്ടർ).മൃതദേഹം നാളെ (ബുധൻ) രാവിലെ 8 മണി മുതൽ 11 മണി വരെ നടാൽ വായനക്ക് സമീപമുള്ള വീട്ടിലും 11 മണി മുതൽ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും 12 മണിക്ക് കണ്ണൂർ ഡി.സി.സി. ഓഫീസിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം 1 മണിക്ക് പയ്യാമ്പലത്ത്.
Kannur
നാടിന് കാവലായി ഞങ്ങളുണ്ട്
കണ്ണൂർ:മരണവും ദുരന്തവും ഒരുപോലെ പെയ്തിറങ്ങിയ ദുരന്തഭൂമിയിലും നാടിനെ നടുക്കിയ മഹാപ്രളയത്തിലും കോവിഡിലും സഹജീവികളുടെ കണ്ണീരൊപ്പാൻ അക്ഷീണം പ്രവർത്തിച്ച ഊർജം യുവതയിൽ പ്രസരിക്കുന്നുണ്ടായിരുന്നു. ഒരു പ്രതിസന്ധിക്കും, ദുരന്തത്തിനുമുന്നിലും തോൽക്കാതെ നാടിനെ കാക്കാൻ ഞങ്ങളുണ്ടെന്ന യുവജനങ്ങളുടെ പ്രഖ്യാപനമായി മാറി യൂത്ത് ബ്രിഗേഡ് കണ്ണൂർ നഗരത്തിൽ സംഘടിപ്പിച്ച യുവജന റാലി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ യൂത്ത് ബ്രിഗേഡ് – ഐ.ആർ.പി.സി വളന്റിയർമാർക്കുള്ള ആദരം പരിപാടിക്ക് മുമ്പായാണ് നഗരവീഥിയെ ആവേശത്തിലാക്കി റാലി നടന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് യുവതീയുവാക്കൾ റാലിക്കെത്തി. വൈകിട്ട് അഞ്ചോടെ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം യുവജനങ്ങളാൽ നിറഞ്ഞു. തുടർന്ന് റാലി ആരംഭിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന സെക്രട്ടറിയറ്റംഗം എം. വി ഷിമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം അഖിൽ, മുഹമ്മദ് സിറാജ്, പി പി അനിഷ എന്നിവർ റാലി നയിച്ചു.
Kannur
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.വാര്‍ഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപ. വിശദവിവരങ്ങള്‍ക്ക് www.sainikwelfarekerala.ഒർജിനൽ / ജില്ലാ സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷകള്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് രണ്ടു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിലെടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മുന്‍ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെയും ഡിസ്ചാര്‍ജ് ബുക്കിന്റെയും (ബന്ധുത്വം തെളിയിക്കാന്‍) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
Kannur
മദ്യപിച്ച് കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
കണ്ണൂർ: മദ്യപിച്ച് കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ പിടിയിലായത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു കാറിൽ ഇടിച്ചിരുന്നു. പരിശോധനയിൽ ഡ്രൈവര്‍ മദ്യപിച്ചെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.തുടർന്ന് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തെന്നും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു