Connect with us

THALASSERRY

തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്

Published

on

Share our post

തിരുവനന്തപുരം: 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം  തലശ്ശേരി പോലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും പങ്കിട്ടു.ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്.


Share our post

THALASSERRY

രക്ഷിതാക്കൾക്കൊരു സന്തോഷ വാർത്ത; സ്കൂളിലെ വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്പിൽ

Published

on

Share our post

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്ന് നേരിട്ട് ഈ ആപ്പിലൂടെ അറിയാനാവും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണം ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറിലൂടെയാണ് ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്നത്. ഇതിനൊപ്പം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ കൂടി സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ ‘സമ്പൂര്‍ണ’ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇതനുസരിച്ച് തയ്യാറാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

‘സമ്പൂര്‍ണ പ്ലസിൽ’ കുട്ടികളുടെ ഹാജര്‍നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സൗകര്യമുണ്ട്. ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആണ് ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പീലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.സമ്പൂര്‍ണ പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രഥമാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും Parent റോള്‍ സെലക്ട് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് Signup ചെയ്യണം. കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ സമ്പൂർണയിലേക്ക് നൽകുന്ന രക്ഷിതാവിന്റെ മൊബൈൽ നമ്പരിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത് അതിനാല്‍ മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്.

രക്ഷിതാവിനുള്ള ലോഗിനിൽ യൂസര്‍ നെയിമായി മൊബൈല്‍ നമ്പരും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുമ്പോള്‍ ആ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍ നിന്ന് അയയ്ക്കുന്ന മെസേജുകള്‍, ഹാജർ, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകര്‍ത്താവിനും അധ്യാപകര്‍ക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈല്‍ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.2024 ഡിസംബര്‍ മാസത്തില്‍ നടന്ന ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങള്‍ മിക്ക സ്കൂളുകളും സമ്പൂര്‍ണ പ്ലസ്-ല്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഈ ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യമായ സുരക്ഷാ-സ്വകാര്യതാ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ പ്ലസ്-ല്‍ ഒരുക്കിയിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

ജില്ലാ കോടതിയിലെ കെട്ടിട സമുച്ചയം ഉദ്ഘാടനം 25ന്;പത്ത് കോടതികൾ പുതിയ കെട്ടിടത്തിലേക്ക്

Published

on

Share our post

തലശ്ശേരി∙ ജില്ലാ കോടതിയിൽ നിർമിച്ച കെട്ടിടസമുച്ചയം 25ന് 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന 10 കോടതികളുടെ പ്രവർത്തനോദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിഥിൻ മധുകർ ജംദാർ നിർവഹിക്കും.സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിക്കും. ഹൈക്കോടതിയിലെ 7 ജഡ്ജിമാർ, മന്ത്രിമാർ, ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ്, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എ.സജീവൻ, സെക്രട്ടറി ജി.പി.ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.പ്രിൻസിപ്പൽ ജില്ലാ കോടതി, മുൻസിഫ് കോടതി, ചീഫ് ജുഡ‍ീഷ്യൽ മജിസ്ട്രേട്ട് കോടതി, പോക്സോ കോടതി എന്നിവ പൈതൃക കെട്ടിടങ്ങളിൽ തുടരും. പുതിയ കെട്ടിട സമുച്ചയത്തിൽ കോടതികൾ അന്നുതന്നെ സിറ്റിങ് നടത്തും.

നിലവിൽ സബ് കോടതി പ്രവർത്തിക്കുന്ന പൈതൃക കെട്ടിടം കോടതി മാറുന്ന മുറയ്ക്ക് കോടതി മ്യൂസിയമാക്കും. 8 നിലകളിലുള്ള പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചിട്ടുള്ളത്.അഭിഭാഷകർക്കും ഗുമസ്തൻമാർക്കും വനിതാ അഭിഭാഷകർക്കും കക്ഷികൾക്കും വിശ്രമിക്കാനുള്ള മുറി, പോസ്റ്റ് ഓഫിസ്, ബാങ്ക്, കന്റീൻ എന്നിവ സമുച്ചയത്തിലുണ്ടാകും.കോടതി ഹാളുകൾ ശീതീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പുതിയ കെട്ടിടത്തിലെ ബാർ അസോസിയേഷൻ ഹാളിലേക്കുള്ള ഫർണിച്ചർ, ബോർഡ്, ഫോട്ടോ തുടങ്ങിയവ വാങ്ങുന്നതിന് അഡ്വ. എം.കെ.ദാമോദരന്റെ ജൂനിയർമാർ 10 ലക്ഷം രൂപ സംഭാവന നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ 4ന് തലശ്ശേരി കോടതിയുടെ ചരിത്രം ഉൾപ്പെടുത്തി ജില്ലയിലെ 15 ചിത്രകാരന്മാർ പുതിയ കെട്ടിട സമുച്ചയ അങ്കണത്തിൽ ചിത്രരചന നടത്തും.24ന് അഭിഭാഷകരും കോടതി ജീവനക്കാരും വക്കീൽ ഗുമസ്തൻമാരുമുൾപ്പെടെ അണിനിരക്കുന്ന വിളംബര ജാഥ നടത്തും. ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് 5 മുതൽ കലാപരിപാടികളും 7മുതൽ 9 വരെ മെഗാഷോയും അരങ്ങേറും.


Share our post
Continue Reading

THALASSERRY

കായിക താരങ്ങളെ തേടി തലശ്ശേരി സായ്

Published

on

Share our post

തലശ്ശേരി,: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി കേന്ദ്രത്തിലേക്ക് വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിന് പെൺകുട്ടികളെ റെസിഡൻഷ്യൽ സ്കീമിലേക്ക് തിരഞ്ഞെടുക്കുന്നു.ജിംനാസ്റ്റിക്സിൽ (10-12 വയസ്), അത്‌ലറ്റിക്‌സ് (12-16 വയസ്), വോളിബോൾ (12-16 വയസ്), റെസ്‌ലിങ് / ഗുസ്തി (12-16 വയസ്) എന്നിങ്ങനെയാണ് പ്രായപരിധി. ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് മുൻഗണന.ഫോൺ- ഓഫീസ്: 0490-2324900, അത്‌ലറ്റിക്സ്- 8921158952, 9495649071. റെസ്‌ലിങ് / ഗുസ്തി- 08921158952, 09847324168. ജിംനാസ്റ്റിക്സ്- 9860547801, 8921158952. വോളിബോൾ- 8124626217.


Share our post
Continue Reading

Trending

error: Content is protected !!