അഞ്ചുദിവസത്തിൽ കൂടുതൽ ഫയൽ പിടിച്ചുവയ്‌ക്കില്ല , ഉത്തരവിറങ്ങി ; ഇ –ഓഫീസ്‌ സംവിധാനമുള്ളിടത്ത് ആഴ്ചയിലൊരിക്കൽ പരിശോധന

Share our post

തിരുവനന്തപുരം:അഞ്ചു ദിവസത്തിലേറെ ഒരു സീറ്റിലോ സെക്‌ഷനിലോ ഫയൽ പിടിച്ചുവയ്‌ക്കരുതെന്ന ഉത്തരവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഓഫീസിലും സ്ഥാപനങ്ങളിലും അകാരണമായി ഫയലുകൾ വൈകിപ്പിക്കുന്നത്‌ തടയുന്നതാണ്‌ ഉത്തരവ്‌.ഇ –- ഓഫീസ്‌ സംവിധാനമുള്ള ഓഫീസുകളിൽ ആഴ്ചയിലൊരിക്കൽ പരിശോധന വേണം. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ ഇതിനായി ഓരോ ഓഫീസിലും നിയമിക്കണം. ഗതാഗത വകുപ്പിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഈമാസംതന്നെ പരീക്ഷണാർഥം സംവിധാനം ഒരുക്കും.

മാർച്ച്‌ 31 നകം എല്ലാസ്ഥാപനങ്ങളിലും നടപ്പാക്കും.അഞ്ചുദിവസത്തിൽ കൂടുതൽ ഫയൽ പിടിച്ചുവയ്‌ക്കുന്ന ജീവനക്കാരെ ചുമതലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ മാറ്റും.‌ ഓഫീസ്‌, സ്ഥാപന മേധാവികൾ ഇതുസംബന്ധിച്ച്‌ മാസാവലോകനം നടത്തി ഭരണവകുപ്പ്‌ മുഖേന ഗതാഗതമന്ത്രിയുടെ ഓഫീസിൽ അറിയിക്കണം.കെ.എസ്‌.ആർ.ടി.സി, സ്വിഫ്‌റ്റ്‌, കെ.ടി.ഡി.എഫ്‌.സി, മോട്ടോർ വാഹന വകുപ്പ്‌, ശ്രീചിത്ര എൻജിനീയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിൽ നിർദേശം നടപ്പാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!