മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം; മസാജ് സെന്റര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കല: മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം കാട്ടിയ മസാജ് സെന്റർ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം കട്ടയിൽ പുത്തൻവിളവീട്ടിൽ ആദർശ്(29) ആണ് പിടിയിലായത്.വർക്കല ഹെലിപ്പാഡിനു സമീപം പ്രവർത്തിക്കുന്ന മസാജ് സെന്ററിൽ മസാജ് ചെയ്യാനെത്തിയ അമേരിക്കൻ സ്വദേശിനിയായ 46-കാരിയെയാണ് ഉപദ്രവിച്ചത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസാജ് ചെയ്യുന്നതിനിടെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന വിദേശ വനിതയുടെ പരാതിയിൽ വർക്കല പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.