Connect with us

Kerala

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ 18 മുതൽ

Published

on

Share our post

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. ആറ്,ഏഴ്,എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടും ഒൻപത്, പത്ത് ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍. ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും തയ്ക്വാൻഡോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്‍. ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സെലക്ഷന്‍ പിന്നീട് നടത്തുന്നതാണ്. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായിക ക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. ഒൻപത്,പത്ത് ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ച വെച്ചവരോ ആയിരിക്കണം. ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസസ്‌മെന്റ് ക്യാമ്പില്‍ പങ്കെടുപ്പിക്കും. ക്യാമ്പിലെ പ്രകടനത്തിന്റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.ജനുവരി 18ന് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയമാണ് കണ്ണൂർ ജില്ലയിൽ പ്രാഥമിക സെലക്ഷന്‍ നടത്തുന്ന കേന്ദ്രം. 19ന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, 21 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച് .എസ്. എസ് സ്റ്റേഡിയം, 22ന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, 23ന് പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം,
24ന് തൃശ്ശൂര്‍ ജി.വി.എച്ച് .എസ് .എസ് കുന്നംകുളം, 25ന് ആലുവ യു സി കോളേജ് ഗ്രൗണ്ട്, 28ന് കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം, ആലപ്പുഴ, 30ന് മുനിസിപ്പല്‍ സ്റ്റേഡിയം നെടുങ്കണ്ടം, ഇടുക്കി, 31ന് മുനിസിപ്പല്‍ സ്റ്റേഡിയം, പാലാ, ഫെബ്രുവരി ഒന്നിന് കൊടുമണ്‍ സ്റ്റഡേിയം, പത്തനംതിട്ട, രണ്ടിന് ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങല്‍ മൂന്നിന്
ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, മൈലം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രാഥമിക സെലക്ഷൻ നടക്കും.സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഡ്രസ്സ് എന്നിവ സഹിതം അതാത് ദിവസം രാവിലെ ഒൻപതിന് എത്തിച്ചേരണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേല്‍ സൂചിപ്പിച്ച ഏതു കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം. ഏതു കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Share our post

Kerala

ജോലിക്ക് ഹാജരാവാത്ത 1194 ഡോക്ടർമാരെ പിരിച്ചുവിടുന്നു

Published

on

Share our post

ആസ്‌പത്രികളിൽ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആസ്‌പത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടർമാരാണു പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആസ്‌പത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടും. കൂടാതെ ലാബ് ടെക്നീഷ്യന്മാരും ഹെൽത്ത് ഇൻസ്പെക്ടർമാരും റേഡിയോഗ്രഫർമാരും ഉൾപ്പെടെ മുന്നൂറിലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി. ഡിഎച്ച്എസിന് കീഴിൽ ആകെ 6000 ഡോക്ടർമാരും ഡിഎംഇയിൽ ആകെ 2500 ഡോക്ടർമാരാണുള്ളത്. ഡി.എച്ച്എസി‍ലെ ഡോക്ടർമാരിൽ 412 പേർ പ്രബേഷൻ പൂർത്തിയാക്കാതെയാണു മുങ്ങിയത്. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നൽകിത്തുടങ്ങി. പലരും കൈപ്പറ്റുന്നില്ല. അതിനാൽ വീടിനു മുന്നിൽ പതിക്കും. നോട്ടിസ് ലഭിച്ച 72 പേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

പത്തനംതിട്ട പീഡനം; രണ്ടുപേർ കൂടി അറസ്റ്റിൽ

Published

on

Share our post

പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിട്ടുള്ള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്.

അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടൂർ സി.ജെ.എം മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. പൊലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.അതേസമയം, പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്.2024 ജനുവരി മാസത്തിൽ പത്തനംതിട്ട ജനറൽ ആസ്‌പത്രിയിൽ വച്ച് പെൺകുട്ടി നാലു പേരാൽ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്ഐആർ. പ്രതികളിൽ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു.ഇവരെ കാണാൻ എന്ന വ്യാജേനെ എത്തിച്ച് ആസ്‌പത്രി ശുചിമുറിയിൽ വച്ചായിരുന്നു പീഡിപ്പിച്ചത്.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചിലരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും, തെളിവില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു.ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡി.ഐ.ജി അജിതാ ബീഗത്തിനാണ് മേൽനോട്ടച്ചുമതല.പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും ഇതിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യം ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.


Share our post
Continue Reading

Kerala

മാതൃഭൂമി മുന്‍ ഫോട്ടോഗ്രാഫര്‍ വി.കെ.അജി അന്തരിച്ചു

Published

on

Share our post

പെരുമ്പാവൂര്‍: അല്ലപ്ര വാഴപ്പിള്ളിമാലില്‍ വി.കെ. അജി (51) അന്തരിച്ചു. മാതൃഭൂമി മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറാണ്. അമ്മ: കാര്‍ത്തു. അച്ഛന്‍: പരേതനായ കണ്ണന്‍. ഭാര്യ: ഒ.എം. മഞ്ജു. മക്കള്‍: നൃപന്‍ കണ്ണന്‍ (ഡിഗ്രി വിദ്യാര്‍ത്ഥി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്), ഇതള്‍ മൊഴി (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബത്‌ലഹേം ദയറ എച്ച്.എസ്.എസ്., ഞാറള്ളൂര്‍). സംസ്കാരം ബുധനാഴ്ച വൈകിട്ട് പെരുമ്പാവൂർ ശാന്തിവനം ശ്മശാനത്തിൽ.


Share our post
Continue Reading

Trending

error: Content is protected !!