ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ ഒഴിവുകൾ

കോഴിക്കോട്:ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരായിരിക്കണം അപേക്ഷകർ. പ്രായം 21- നും 50-നും മധ്യേ.വിവരങ്ങൾ ആകാശവാണി ന്യൂസ് സർവീസസ് ഡിവിഷൻ വെബ്‌സൈറ്റ് www. newsonair.gov.inൽ vacancies വിഭാഗത്തിൽ ലഭ്യമാണ്. 15-ന് വൈകിട്ട് ആറിനകം അപേക്ഷ ലഭിക്കണം. ഫോൺ: 04952 366265.