Connect with us

Kerala

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

Published

on

Share our post

കന്യാകുമാരി: കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം എത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിക്കും. പന്നി ഫാമുകളിൽ ബിഡിഒമാർ നേരിട്ടെത്തി പരിശോധന കടുപ്പിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ ആർടിഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കുഴിത്തുറൈ ജംഗ്ഷനിൽ പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ജില്ലാ കളക്ടറും എസ്പിയും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ പനച്ചിമൂടിൽ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളിൽ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങളായിരുന്നു. ലോറികളിൽ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളും അറസ്റ്റിലായി. ഹോട്ടലുകളിലെ മാലിന്യം നീക്കാൻ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്‍റിനെ ഉടൻ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഏജന്‍റിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.തിരുവന്തപുരത്തെ ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയത് വന് വിവാദമായതിനെ പിന്നാലെയാണ് ഹോട്ടൽ മാലിന്യങ്ങളും പിടികൂടിയിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് കന്യാകുമാരി എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് അഞ്ച് ലോറികളാണ് പിടിച്ചെടുത്തത്. തമിഴ്നാട് അതിര്‍ത്തിയോടെ ചേര്‍ന്ന പനച്ചിമൂട് മലയോര ഹൈവേയിൽ വെച്ച് ലോറികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറികളിൽ മൂന്നെണ്ണം തമിഴ്നാട് സ്വദേശികളുടേതാണ്.


Share our post

Kerala

കമന്റ് സൂക്ഷിച്ചു വേണം,മൂന്ന് വർഷം ജയിലിലാവും;സമൂഹ മാധ്യമങ്ങളിൽ പൊലീസ് ഓപ്പറേഷൻ

Published

on

Share our post

തിരുവനന്തപുരം:സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ പിടികൂടാൻ നിരീക്ഷണവും പരിശോധനയും പൊലീസ് ശക്തമാക്കി.അധിക്ഷേപകരമായ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും അവയ്ക്ക് ലൈംഗിക ചുവയുള്ളതും അവമതിപ്പുണ്ടാക്കുന്നതുമായ കമന്റിടുന്നതും കണ്ടെത്താൻ സൈബർ പൊലീസിന് നിർദ്ദേശം നൽകിയതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കും. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപങ്ങൾ കണ്ടെത്താനുള്ള പ്രത്യേക സോഫ്‌റ്റ്‌വെയർ സൈബർ പൊലീസിനുണ്ട്. ഇതുപയോഗിച്ചാണ് പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്. ദുരുപയോഗം ചെയ്യാതിരിക്കാൻ അഭിപ്രായങ്ങളും അധിക്ഷേപങ്ങളും വ്യക്തമായി വേർതിരിച്ചായിരിക്കും പൊലീസ് നടപടിയെടുക്കുകയെന്നും മനോജ് എബ്രഹാം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് പൊലീസ് എതിരല്ല. പക്ഷേ, അധിക്ഷേപകരവും ലൈംഗികചുവയുള്ളതുമായ അഭിപ്രായങ്ങളും കമന്റുകളും ചിത്രങ്ങളും വീഡിയോകളും പാടില്ല. വിദ്വേഷ പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയും കണ്ടെത്തും- മനോജ് എബ്രഹാം പറഞ്ഞു. മജിസ്ട്രേറ്റിനും രക്ഷയില്ലജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ വനിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തിരുന്നു.മജിസ്ട്രേറ്റിന്റെ മാതാവായിരുന്നു പരാതിനൽകിയത്. നെയ്യാറ്റിൻകരയിൽ മജിസ്ട്രേറ്റായിരിക്കെ പാറശാലയിലെ പൊലീസുദ്യോഗസ്ഥനുമായി നടത്തിയ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ പരാമർശിച്ച് ഒരു പൊതുചടങ്ങിൽ ലൈംഗിക ചുവയുളള അധിക്ഷേപം നടത്തിയെന്നാണ് പരാതി.സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണം. അധിക്ഷേപകരമായ കമന്റിടുന്നതടക്കം കുറ്റകരമാണ്.


Share our post
Continue Reading

Kerala

20 കോച്ചുള്ള വന്ദേഭാരത്, ആദ്യദിനം വൻ ഹിറ്റ്

Published

on

Share our post

തിരുവനന്തപുരം: 16 കോച്ചുകളുള്ള പഴയ വന്ദേഭാരതിന് പകരമെത്തിയ 20കോച്ചുകളുള്ള പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര വൻ ഹിറ്റ്. ആദ്യസർവീസായ ഇന്നലെ രാവിലെ 5.15ന് ആകെയുള്ള 1,440സീറ്റുകളിലും യാത്രക്കാരെ നിറച്ചാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ആദ്യദിനം 100 ശതമാനം ബുക്കിംഗ് ലഭിച്ചത് റെയിൽവേയ്ക്കും വൻ പ്രതീക്ഷയാണ് നൽകിയത്.അധികമായി നാല് കോച്ചുകൾ കൂടി ഉൾപ്പെടുത്തിയതോടെ 312 സീറ്റുകളാണ് അധികം ലഭിച്ചത്. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. സീറ്റുകൾ കുറവെന്ന പരാതിക്കും ഇതോടെ പരിഹാരമായി. വെള്ളിയാഴ്ച രാവിലെ 5.15നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ഓടെ കാസർകോടെത്തി. വരും ദിവസങ്ങളിലും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതായാണ് വിവരം.ന്യൂഡൽഹി വാരണാസി,നാഗ്പൂർ സെക്കന്തരാബാദ് റൂട്ടുകളിലാണ് ആദ്യമായി 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉപയോഗിച്ചത്. കേരളത്തെ കൂടാതെ തിരുനെൽവേലി-ചെന്നൈ എഗ്മോർ എക്പ്രസിനും ഈ ട്രെയിനുകൾ അനുവദിച്ചിരുന്നു.സംഭരണശേഷി കൂടുതൽമറ്റ് വന്ദേ ഭാരത് എക്സ്പ്രസുകളെ അപേക്ഷിച്ച് 15 ശതമാനത്തിലേറെ സംഭരണശേഷിയുള്ളവയാണ് 20 കോച്ചുള്ള വന്ദേഭാരത്. കാഴ്ച വൈകല്യമുള്ളവർക്കായി പ്രത്യേകം രൂപകല്പന ചെയ്ത സംവിധാനം,അത്യാധുനിക സൗകര്യങ്ങളുമുണ്ട്. നൂതന ഷോക്ക് അബ്‌സോർബറുകൾ,സസ്‌പെൻഷൻ സംവിധാനങ്ങൾ,ഓരോ കോച്ചിലും വീൽചെയറുകൾക്കുള്ള ഇടം,കുഷ്യനിംഗുള്ള സീറ്റുകൾ,ബ്രെയിലിഎംബോസ് ചെയ്ത സീറ്റ് നമ്പറുകൾ തുടങ്ങിയവയാണുള്ളത്.


Share our post
Continue Reading

Kerala

ലൈംഗിക ചുവയോടെ സംസാരം;വിദ്യാർഥിനികളുടെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

Published

on

Share our post

കൊല്ലം: പോക്‌സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്.ഇരുവര്‍ക്കുമെതിരെ എട്ട് പോക്‌സോ കേസുകളാണ് എടുത്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി.കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പലിനു പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പൽ ഇത് പൊലീസിനു കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍. ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്.സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!