Kannur
മാലിന്യം തള്ളിയാൽ പണി കിട്ടും; ഇനി ഹരിതം ടൂറിസം

കണ്ണൂർ: വിനോദസഞ്ചാര മേഖലയിലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജില്ലയിൽ പരിശോധന കർശ്ശനമാക്കുന്നു. വലിച്ചെറിയൽ മുക്തവാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗുരുതര വീഴ്ച്ചകളാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയത്.വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളോട് ചേർന്ന് മലിനജലം ഒഴുക്കി വിടുന്നതും ഗാർബജ് ബാഗുകളിലും അല്ലാതെയും തരം തിരിക്കാതെ മാലിന്യം തള്ളിയതുമടക്കം നിരവധി നിയമലംഘനങ്ങളാണ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പൈതൽമല,ചെമ്പേരി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇത്തരം ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്ന് അധികൃതർ പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിതടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്.പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുവാനും ജീവിതനിലവാരം ഉയർത്താനുമുള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
ജില്ലയിൽ
60 ടൂറിസം കേന്ദ്രങ്ങൾ
ഹരിതപദവി കിട്ടിയവ 8മലിനപ്പെടുത്തുന്നത്
കുന്നിൻ ചെരുവിൽ വലിച്ചെറിയുക
നിരോധിത പ്ലാസ്റ്റിക് ഉപയോഗം
മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിക്കുക
അടുക്കളയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത്ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രങ്ങൾചാൽ ബീച്ച്(അഴീക്കോട്), പുല്ലൂപ്പിക്കടവ് (നാറാത്ത്), വയലപ്ര(ചെറുതാഴം), ജബ്ബാർക്കടവ്(പായം), പാലുചാച്ചിമല(കേളകം), പാലുകാച്ചിപ്പാറ(മാലൂർ), ഏലപ്പീടിക(കണിച്ചാർ), ഏഴരകുണ്ട് വെള്ളച്ചാട്ടം(എരുവേശി)പദവി ലഭിക്കുന്നത് ഇങ്ങനെ
മാലിന്യ സംസ്കരണ സംവിധാനം
ശുദ്ധമായ കുടിവെള്ള ലഭ്യത
ജലസ്രോതസുകളുടെ സംരക്ഷണംഊർജ്ജ സംരക്ഷണ സംവിധാനംകുടുംബശ്രീ കൂടെയുണ്ട്വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനും ആരോഗ്യകരമായി നിലനിർത്തി അവയുടെ ഗുണനിലവാരം ഉയർത്തി കൊണ്ടുവരുന്നതിനുമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പ് ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കി വരുന്നുണ്ട്. 14 ജില്ലകളിലായി നടപ്പിലാക്കിവരുന്ന പദ്ധതിയിൽ 645 കുടുംബശ്രീ ജീവനക്കാരാണ് പ്രവർത്തിക്കുന്നത്.ഇതിനായി വകുപ്പിൽ നിന്നും നിശ്ചിത തുകയും അനുവദിക്കുന്നുണ്ട്.
തുടർന്നു വരുന്ന ദിവസങ്ങളിലും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തിവരും.വീഴ്ച്ചകൾ കണ്ടെത്തിയാൽ പിഴ അടക്കമുള്ള കർശ്ശന നടപടികളിലേക്ക് കടക്കും.പി .പി .അഷ്‌റഫ് ,എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്