ഒടുവിൽ കേന്ദ്രം പച്ചക്കൊടി വീശി, കേരളത്തിലെ ഈ പഴയ വാഹനങ്ങൾ ഉടൻ ആക്രിയാകും! ഇതാ അറിയേണ്ടതെല്ലാം

Share our post

കോഴിക്കോട്‌:ബാഗിജീൻസും കൊറിയൻ കാർഗോയും മിഡിയും പലാസയും ധരിച്ചാലേ ‘മോഡേണാകൂ’. ഖാദി എന്നാൽ പഴഞ്ചൻ. ഇതെല്ലാം തിരുത്തിയെഴുതുകയാണ്‌ മീഞ്ചന്തയിലെ ഗവ. ആർട്‌സ്‌ കോളേജ്‌ കാമ്പസ്‌. ദേശീയതയുടെ പ്രതീകമായ ഖാദിയെ നേഞ്ചോടണച്ച്‌ പുതുമ നെയ്‌തെടുക്കയാണ്‌ ഇവിടെ. അരലക്ഷം രൂപയുടെ ഖാദിവസ്‌ത്രങ്ങൾ വാങ്ങി പുതിയകാലത്തിന്റെ ഊടുംപാവും നെയ്‌ത്‌ ആർട്‌സിലെ വിദ്യാർഥികളും അധ്യാപകരും. ക്യാമ്പസിൽ ഖാദി മേള സംഘടിപ്പിച്ചായിരുന്നു മാതൃകാപരമായ ഇടപെടൽ. കോളേജ്‌ വനിതാസെൽ നേതൃത്വത്തിലായിരുന്നു ഖാദിവസ്‌ത്ര പ്രദർശനവും വിൽപ്പനയും. മാളുകളും ഓൺലൈൻ കച്ചവടവും പൊടിപൊടിക്കുമ്പോഴാണ്‌ വിസ്‌മൃതിയിലാകുന്ന ഖാദിയോട്‌ പുതുതലമുറ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്‌. കേരള ഖാദി വ്യവസായ ബോർഡുമായി സഹകരിച്ചായിരുന്നു പരിപാടി. സാരികൾ, ടോപ്പുകൾ, തുണി മെറ്റീരിയലുകൾ എന്നിവയാണ്‌ പ്രധാനമായും വിറ്റഴിഞ്ഞത്‌. ഖാദിനെയ്‌ത്ത് തൊഴിലാളി കെ ബീന മേള ഉദ്‌ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഡോ. പി പ്രിയ അധ്യക്ഷയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!