സ്മൃതിമധുരം-88 പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം നാളെ

പേരാവൂര്‍: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 1987-88 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഗുരുകുലം ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്മൃതിമധുരം-88 എന്ന പേരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമവും പൂര്‍വ്വകാല അധ്യാപകരെ ആദരിക്കലും മണ്‍മറഞ്ഞുപോയ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമുള്ള ശ്രദ്ധാഞ്ജലിയും സംഘടിപ്പിക്കും.ഫാ മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്യും.