പേരാവൂർ മേഖലയിൽ കുന്നിടിച്ച് വയൽ നികത്തൽ വീണ്ടും വ്യാപകം; പഞ്ചായത്തും പോലീസും മൗനത്തിൽ

പേരാവൂർ: പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുന്നിടിച്ച് വയൽ നികത്തുന്നത് ഒരിടവേളക്ക് ശേഷം വീണ്ടും വ്യാപകമായി. കാഞ്ഞിരപ്പുഴ, തിരുവോണപ്പുറം ഭാഗങ്ങളിലാണ് കുന്നിടിക്കലും വയൽ നികത്തലും സജീവമായത്. ഇതിനെതിരെ പഞ്ചായത്തോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.മുൻപൊക്കെ അവധി ദിവസങ്ങളിലായിരുന്നു ഇത്തരം പ്രവൃത്തികൾ. എന്നാലിപ്പോൾ മിക്ക ദിവസങ്ങളിലും കുന്നിടിക്കുന്നത് പതിവായിട്ടുണ്ട്. അനധികൃതമായി കുന്നിടിക്കുന്നതിനെതിരെ ബന്ധപ്പെട്ടവർ നിയമനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.