Connect with us

Kannur

ചൂടിലും കണ്ണൂർ മുന്നിൽ

Published

on

Share our post

കണ്ണൂർ: തുടർച്ചയായ മൂന്ന് ദിവസം (ഡിസംബർ 30, 31, ജനുവരി ഒന്ന്) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്.31-ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഡിസംബറിൽ‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്.ഇതാദ്യമായല്ല കണ്ണൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ച മഴയേക്കാൾ കൂടുതൽ ലഭിച്ച ജില്ലയിൽ തന്നെയാണ് ചൂടിൻ്റെ കാര്യത്തിലും സംഭവിക്കുന്നത്.ഈ മാസം പകുതിയോടെ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ, വേനൽ കാലത്തിനായി ഇപ്പോഴേ കരുതിയിരിക്കണം.


Share our post

Kannur

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

Published

on

Share our post

പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകൾക്കു ശേഷം ബ്ലൂ ഫ്‌ളാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ വർഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ചത്.അഴീക്കോട് എം.എൽ.എ കെ. വി സുമേഷാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസി. കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ളാഗ് ലഭിക്കാൻ വഴിയൊരുക്കിയത്.

ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്‌ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽ ബീച്ചിൽ ബ്ലൂ ഫ്‌ളാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയവ നടന്നു.
ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദർ കുമാർ, എഫ്ഇഇ സിഇഒ ഡാനിയൽ ഷാഫർ, ബ്ലൂ ഫ്‌ളാഗ് ദേശീയ ജൂറി അംഗം ഡോ. അലക്‌സ് സക്‌സേന, ബ്ലൂ ഫ്‌ളാഗ് ഇന്ത്യ നാഷനൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടർ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗൺസിൽ അംഗം പ്രസാദ് മേനോൻ, ജപ്പാൻ അലയൻസ് ഓഫ് ട്രാവൽ ഏജൻറ്‌സിന്റെ മസാരു തകായാമ എന്നിവർ പങ്കെടുത്തു.
തടസ്സങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദർശിപ്പിച്ചതിന് എഫ്ഇഇ ഇന്റർനാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്‌ലാഗ് ഇന്ത്യ നാഷണൽ കോർഡിനേറ്ററും ചാൽ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങൾ, സോഷ്യൽ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികൾ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Kannur

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് യാത്ര

Published

on

Share our post

പയ്യന്നൂര്‍:കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജനുവരി 15ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 15-ന് വൈകുന്നേരം അഞ്ചിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 18ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, പരുന്തുംപാറ, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങള്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും : 8075823384, 9745534123


Share our post
Continue Reading

Kannur

ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ത​ട്ടി​യ സം​ഭ​വം:ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: ബം​ഗ​ളൂ​രു​വി​ലെ ബേ​ക്ക​റി ഉ​ട​മ പി.​പി. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ പ​ട​യ​ങ്ങോ​ട് പു​തി​യ പു​ര​യി​ൽ ഹൗ​സി​ൽ ഷി​നോ​ജി​നെ (40)യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ബം​ഗ​ളൂ​രു​വി​ലെ ബേ​ക്ക​റി ഉ​ട​മ​യാ​യ ഏ​ച്ചൂ​ർ ക​മാ​ൽ​പീ​ടി​ക​യി​ലെ ത​വ​ക്ക​ൽ ഹൗ​സി​ൽ പി.​പി. റ​ഫീ​ഖി (45)നെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​മ്പ​തു​ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ത്. ക​വ​ർ​ച്ച​സം​ഘം ഉ​പ​യോ​ഗി​ച്ച കാ​റും പൊ​ലീ​സ് നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പു​ല​ർ​ച്ച​യാ​ണ് റ​ഫീ​ഖി​നെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബ​സി​ൽ ഏ​ച്ചൂ​ർ ക​മാ​ൽ​പീ​ടി​ക​യി​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ കാ​റി​ലെ​ത്തി​യ സം​ഘം കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് റ​ഫീ​ഖി​നെ കാ​പ്പാ​ട് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പൊ​ലീ​സ് മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

Trending

error: Content is protected !!