Kannur
ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം:ഒരാൾകൂടി അറസ്റ്റിൽ
![](https://newshuntonline.com/wp-content/uploads/2025/01/bakkery.jpg)
ചക്കരക്കല്ല്: ബംഗളൂരുവിലെ ബേക്കറി ഉടമ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇരിക്കൂർ പടയങ്ങോട് പുതിയ പുരയിൽ ഹൗസിൽ ഷിനോജിനെ (40)യാണ് ചക്കരക്കല്ല് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. തട്ടിക്കൊണ്ടു പോയി പണം കവർന്ന സംഭവത്തിൽ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരുവിലെ ബേക്കറി ഉടമയായ ഏച്ചൂർ കമാൽപീടികയിലെ തവക്കൽ ഹൗസിൽ പി.പി. റഫീഖി (45)നെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ഒമ്പതുലക്ഷം രൂപ കവർന്നത്. കവർച്ചസംഘം ഉപയോഗിച്ച കാറും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.സെപ്റ്റംബർ അഞ്ചിന് പുലർച്ചയാണ് റഫീഖിനെ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവിൽനിന്ന് ബസിൽ ഏച്ചൂർ കമാൽപീടികയിൽ ഇറങ്ങിയ ഉടനെ കാറിലെത്തിയ സംഘം കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് ക്രൂരമായി മർദിച്ച് റഫീഖിനെ കാപ്പാട് വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. കൃത്യമായ അന്വേഷണത്തിലൂടെയാണ് പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടിയത്.
Kannur
സൂര്യാഘാത സാധ്യത: ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള
![](https://newshuntonline.com/wp-content/uploads/2025/02/vishramam.jpg)
![](https://newshuntonline.com/wp-content/uploads/2025/02/vishramam.jpg)
കണ്ണൂർ : വേനൽക്കാലം ആരംഭിച്ച്, പകൽതാപനില ഉയർന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവരി 11 മുതൽ മെയ് 10 വരെ പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻറ്) അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യമുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തിയാണ് നടപടി.ഇതുപ്രകാരം പകൽ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നതായി ലേബർ ഓഫീസർ (ഇ) അറിയിച്ചു.
Kannur
കുടിവെള്ള കുടിശ്ശിക റവന്യൂ റിക്കവറി അദാലത്ത്
![](https://newshuntonline.com/wp-content/uploads/2024/02/water-t.jpg)
![](https://newshuntonline.com/wp-content/uploads/2024/02/water-t.jpg)
കണ്ണൂർ:കുടിവെള്ള ചാർജ്ജ് കുടിശ്ശിക വന്ന് കണക്ഷൻ വിച്ചേദിക്കപ്പെട്ട ശേഷം ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കായി റവന്യൂ റിക്കവറി അദാലത്ത് ഫെബ്രുവരി 17ന് രാവിലെ പത്ത് മുതൽ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തും.കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത്, എളയാവൂർ, എടക്കാട്, പള്ളിക്കുന്ന്, പുഴാതി, കണ്ണൂർ-1, കണ്ണൂർ-2, വളപട്ടണം, ചിറക്കൽ, പെരളശ്ശേരി സെക്ഷൻ പരിധിയിൽ വരുന്ന അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ചെമ്പിലോട്, കടമ്പൂർ, മട്ടന്നൂർ സെക്ഷൻ പരിധിയിൽ വരുന്ന നാറാത്ത്, മുണ്ടേരി എന്നീ വില്ലേജുകളിലെ ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ഫോൺ: 0497270683.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 5000 രൂപ പിഴ
![](https://newshuntonline.com/wp-content/uploads/2025/02/malinyam-l.jpg)
![](https://newshuntonline.com/wp-content/uploads/2025/02/malinyam-l.jpg)
കണ്ണൂർ: അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് ക്വാർട്ടേഴ്സിന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് 5,000 രൂപ പിഴ ചുമത്തി. കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൈകാര്യം ചെയ്തതിന് കൊളച്ചേരി മുക്കിലെ ഖാദർ ക്വാർട്ടേഴ്സിന് പിഴ ചുമത്തിയത്.ക്വാർട്ടേഴ്സിന്റെ പരിസരത്തും സമീപ സ്ഥലങ്ങളിലും ജൈവ അജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ക്വാർട്ടേഴ്സിലെ മുഴുവൻ താമസക്കാരും ഹരിത കർമ സേനക്ക് അജൈവമാലിന്യം കൈമാറിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി. കെട്ടിടയുടമയായ അബ്ദുൽ ഖാദറിന് 5,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കൊളച്ചേരി പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ലെജി, ശരികുൽ അൻസാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത എന്നിവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്