IRITTY
വന്യമൃഗങ്ങൾ കാടിറങ്ങുന്നു; മലയോരത്ത് ഉറക്കമില്ലാദിനങ്ങൾ
ഇരിട്ടി: പുലിയും കടുവയും കാട്ടുപന്നികളും കാട്ടാനകളും മലയിറങ്ങുന്നതോടെ മലയോരത്തെ ജനജീവിതം ഭീതിയിൽ. കഴിഞ്ഞദിവസം കാക്കയങ്ങാടിലെ കൃഷിയിടത്തിൽ കാട്ടുപന്നി കുരുക്കാൻ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വനാതിർത്തിയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് പുലി കുടുങ്ങിയത്. മാസങ്ങൾക്ക് മുമ്പാണ് കേളകം പഞ്ചായത്തിലെ കരിയം കാപ്പിൽ വട്ടമിട്ടിരുന്ന കടുവ ദിവസങ്ങളോളം ഒരു നാടിന്റെ സമാധാനം കെടുത്തിയത്. ഒടുവിൽ മയക്കുവെടിയിൽ ചത്തൊടുങ്ങുകയായിരുന്നു.മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, പാലപ്പുഴ, കൂടലാട്, പായം പഞ്ചായത്തിലെ പേരട്ട, തൊട്ടിപ്പാലം, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ, കാലാങ്കി, അയ്യങ്കുന്നിലെ ഈന്തുംകരി എന്നിവിടങ്ങളിൽ കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഒടുവിലത്തെ സംഭവമായിരുന്നു വ്യാഴാഴ്ച പായം കാരിയാൽ ഉണ്ടായ കാട്ടാനയിറങ്ങിയത്.ഉളിക്കലിൽ കാട്ടാനയിറങ്ങി ജോസിന്റെയും പെരിങ്കരിയിൽ ജസ്റ്റിന്റെ ജീവൻ കവർന്നതും മലയോര ജനതയുടെ മനസ്സിലെ വിങ്ങലാണ്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം, കൊട്ടിയൂർ പഞ്ചായത്തിലെ ജനങ്ങളും കടുവ, പുലിപ്പേടിയിലാണ് കഴിയുന്നത്. പ്രധാന പാതകളിൽ പോലും വന്യജീവികളുടെ വിഹാരമായതോടെ പ്രഭാത സവാരിക്ക് പോലും പുറത്തിറങ്ങാൻ ഭയമാണ്.അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖലയും ആറളം ഫാമിലെ തൊഴിലാളികളും. വന്യജീവിശല്യം രൂക്ഷമായതിനെത്തുടർന്ന് നൂറുകണക്കിന് പുനരധിവാസ കൂടുംബങ്ങൾ പാലായനം ചെയ്തിട്ടുണ്ട്. ആറളം ഫാമിലെ കൃഷിയിടങ്ങൾ വന മാതൃകയിലാവാനും ഇത് കാരണമായി. വനാതിർത്തികളിൽ ആനമതിൽ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല.
IRITTY
ഇരിട്ടി നഗരത്തിലെ സീബ്രലൈനുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന
ഇരിട്ടി: ഇരിട്ടി നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന നടത്തി. സീബ്രാ ലൈനിലൂടെ ആളുകൾ നടന്നു പോകുമ്പോൾ അപകടകരമാവും വിധത്തിൽ വാഹനമോടിച്ച 40തോളം ഡ്രൈവർമാർക്കെതിരെ കേസ്സെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇരിട്ടി ജോയിന്റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇരിട്ടി പഴയ ബസ്റ്റാൻഡിലൂടെ ആളുകൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 40 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. സീബ്ര ലൈനിലൂടെ ആളുകൾ റോഡ് മുറിച്ച് കടക്കുമ്പോൾ നിശ്ചിത അകലത്തിൽ വാഹനം നിർത്തണം എന്ന നിയമമുണ്ട്. ടൗണുകളിൽ നിശ്ചത വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. മിക്ക വാഹനങ്ങളും അമിതവേഗതയിൽ വരുന്നതിനാൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ പോലും ഏറെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇത് പരിശോധിക്കാനാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. ആർ. ഷനിൽകുമാർ, ഡി. കെ. ഷീജി, കെ .കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Breaking News
പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന; സ്കൂളിന് അവധി
പായം: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് (09/01/2025 )പായം ഗവ:യു.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Breaking News
പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന
പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു