ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്ര ഊട്ട് മഹോത്സവം 13 മുതൽ

ഇരിട്ടി: ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 13 മുതൽ 26 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 7.30ന് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് കുഴിയടുപ്പിൽ തീയിടൽ തിരുവത്താഴം അരിയളവ് എന്നിവ നടക്കും. 14 ന് സംക്രമ പൂജ, തുടർന്നുള്ള ദിവസങ്ങളിൽ ശ്രീഭൂത ബലി, വിശേഷാൽ പൂജകൾ, നിവേദ്യങ്ങൾ എന്നിവ നടക്കും.15ന് വൈകുന്നേരം 5ന് വൈകുന്നേരം 6 മണിക്ക് ഊട്ട് കാഴ്ച ചെമ്പോട്ടി പാറയിൽ നിന്നും പുറപ്പെടും. 7 മണിക്ക് നടക്കുന്ന സമ്മേളനം ഡോ. എം.പി. ചന്ദ്രാംഗദൻ ഉദ്‌ഘാടനം ചെയ്യും. 22 ന് രാവിലെ കുടക് പുഗ്ഗെര മനക്കാരുടെ അരിയളവ് , വൈകുന്നേരം കുടകരുടെ പാട്ട് , വലിയ തിരുവത്താഴം, അരിയളവ്, രാത്രി 7 ന് സാംസ്‌കാരിക സമ്മേളനം കർണ്ണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഢി ഉദ്‌ഘാടനം ചെയ്യും.23 ന് കുടക് ദേശവാസികളുടെ അരിയളവ്, ഋഷഭാഞ്ജലി, രാത്രി 8.30 ന് ഹരിജനങ്ങളുടെ കാഴ്ച വരവ്, 9 മണിക്ക് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും. 24 ന് രാവിലെ വിവിധ മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത്, ഉച്ചക്ക് തിടമ്പ് നൃത്തം, വൈകുന്നേരം 6.30 ന് പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച വരവ്. രാത്രി 10 മണിക്ക് നാടകം, 25 ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, നെയ്യമൃത് വ്രതക്കാരുടെ അടീലൂണ്, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം, 26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളിപ്പ് , തിടമ്പ് നൃത്തം, വൈകുന്നേരം തിടമ്പ് എഴുന്നള്ളത്തും നൃത്തവും, 28 ന് നീലക്കരിങ്കാളി കാവിൽ തെയ്യം, ക്ഷേത്രത്തിലേക്കും കൂലോത്തേക്കും ഭഗവതിയുടെ എഴുന്നള്ളത്ത് എന്നിവ നടക്കും.