Kannur
ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം
![](https://newshuntonline.com/wp-content/uploads/2023/01/rejister.jpg)
പത്തോ അതിൽ കൂടുതലോ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തി ചെയ്യുന്ന ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. അല്ലാത്തപക്ഷം പരിശോധനാവേളയിൽ ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് (റഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കണ്ടീഷൻ ഓഫ് സർവ്വീസ്) ആക്ട് പ്രകാരം നിയമാനുസൃത നടപടികൾ സ്വീകരിക്കും. നിർമ്മാണ മേഖലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ/ഉടമകൾ അതിഥി തൊഴിലാളി രജിസ്‌ട്രേഷനും ചെയ്യണം. ഫോൺ: 0497 2700353 അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡ് അനുവദിക്കലിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ചു. ആധാർ കാർഡിന്റെ പകർപ്പ് സഹിതം തൊഴിലാളി നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ ജില്ലാ ലേബർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തും. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾ, കരാറുകാർ, പി.ഡബ്ല്യൂ.ഡി. അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ എന്നിവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1-8547655313.
Kannur
ആലക്കോട്ട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/aalakko.jpg)
![](https://newshuntonline.com/wp-content/uploads/2025/02/aalakko.jpg)
കണ്ണൂര്‍: കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
Kannur
ആറളം ഫാം പുനരധിവാസ മേഖലയിലെ ഭൂമി ഭൂരഹിതർക്ക് നൽകുന്നതിന് നറുക്കെടുപ്പ് നടത്തി
![](https://newshuntonline.com/wp-content/uploads/2025/02/commition-kannur.jpg)
![](https://newshuntonline.com/wp-content/uploads/2025/02/commition-kannur.jpg)
കണ്ണൂർ : ആറളം ഫാം പുനരധിവാസ മേഖലയിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നറുക്കെടുപ്പ് കണ്ണൂർ ജില്ലാ ആസൂത്ര സമിതി ഹാളിൽ നടത്തി.ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കോളയാട്, പേരാവൂർ, മാങ്ങാട്ടിടം, കണ്ണൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ഉളിക്കൽ, ആറളം, കണിച്ചാർ, പാട്യം, മട്ടന്നൂർ നഗരസഭ എന്നിവിടങ്ങളിലെ പൂജ്യം മുതൽ അഞ്ച് സെന്റ് വരെ ഭൂമിയുള്ള 137 കുടുംബങ്ങളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമിയാണ് നൽകുക.
ആറളം പുനരധിവാസ മിഷന്റെ ഭാഗമായി റദ്ദാക്കിയ ഭൂമി പുനർവിതരണം ചെയ്യുകയായിരുന്നു. അഞ്ചു ഘട്ടങ്ങളിലായി 3375 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. അതിൽ 1746 കുടുംബങ്ങൾ അനുവദിച്ച സ്ഥലത്ത് താമസിക്കുന്നില്ലെന്ന് ഫീൽഡ് സർവെയിലൂടെ കണ്ടെത്തി. ഇതിൽ 1017 പേരുടെ പട്ടയം ജില്ലാ കലക്ടർ റദ്ദാക്കി. ഇതിൽ നിന്നും ഏറ്റവും വാസയോഗ്യമായ 220 പ്ലോട്ടുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.മുൻപ് അനുവദിച്ച സ്ഥലങ്ങളിൽ നിന്നും 121 പേർ പ്ലോട്ട് മാറിത്താമസിക്കുന്നുണ്ട്. 250 ഓളം ഉപകുടുംബങ്ങളും പുറമേ നിന്നുള്ള 93 പേരും കയ്യേറി താമസിക്കുന്നുണ്ട്. ഇവർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സർവെ നടപടികൾ പുരോഗമിക്കുകയാണ്. നറുക്കെടുത്ത പ്ലോട്ടുകൾ പട്ടയം തയ്യാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.
ഇതിന് ശേഷം വീട് നിർമിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ആനയുടെ ആക്രമണം ഒഴിവാക്കാനായുള്ള മതിൽ നിർമാണവും ഉടൻ പൂർത്തിയാക്കും.ഡെപ്യൂട്ടി കളക്ടർ കെ.സി ഷാജി, അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കെ. ബിന്ദു, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.നിസാർ, ടി.ആർ.ഡി.എം ആറളം സൈറ്റ് മാനേജർ സി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
Kannur
വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ബുധനാഴ്ച
![](https://newshuntonline.com/wp-content/uploads/2024/01/kerala-sarkkar-y.jpg)
![](https://newshuntonline.com/wp-content/uploads/2024/01/kerala-sarkkar-y.jpg)
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ കമ്മീഷൻ ബുധനാഴ്ച കണ്ണൂരിൽ ഹിയറിങ്ങ് നടത്തും. 76 തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി 1379 പരാതികൾ പരിഗണിക്കും. രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. പരാതിക്കാർ സെക്രട്ടറി മുഖേന നൽകിയ നോട്ടീസ് അല്ലെങ്കിൽ അപേക്ഷയുടെ നൽകിയ രശീതി കൊണ്ടുവരേണ്ടതാണ്.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നിവയ്ക്ക് രാവിലെ ഒൻപത് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 469. കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നിവയ്ക്ക് രാവിലെ 11 മണിക്കാണ് ഹിയറിംഗ്. ആകെ 444 പരാതികൾ. എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവയ്ക്ക് ഉച്ച രണ്ട് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 466.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്