പൂപ്പൊലി : വയനാട്ടിലേക്ക് ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി

വയനാട്: ‘പൂപ്പൊലി 2025’ പുഷ്‌പോത്സവം കാണാന്‍ പ്രത്യേക ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി. ജനുവരി 12 ന് രാവിലെ ആറിന് തലശ്ശേരിയില്‍ നിന്ന് യാത്ര ആരംഭിക്കും. എന്നൂര്, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് രാത്രി 10 ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ 17 ന് മൂന്നാര്‍, 19 ന് പൈതല്‍ മല, 22 ന് ഗവി, 26 ന് വയനാട് എന്നിവയാണ് ജനുവരിയിലെ മറ്റ് ടൂര്‍ പാക്കേജുകള്‍. ഫോണ്‍-7907175369, 9497879962.