Connect with us

Kannur

നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജനുവരി 13നകം കുടുംബശ്രീ ജില്ലാമിഷൻ, ബി.എസ്എൻ.എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080 .


Share our post

Kannur

വന്നെത്തി, പ്രതീക്ഷയുടെ കശുവണ്ടിക്കാലം

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: വി​ല​ക്കു​റ​വും വി​ള​നാ​ശ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​മു​ള്ള പ്ര​തീ​ക്ഷ ന​ൽ​കി മ​റ്റൊ​രു ക​ശു​വ​ണ്ടി​ക്കാ​ലംകൂ​ടി വ​ന്നെ​ത്തി. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ട​ബാ​ധ്യ​ത തീ​രു​മെ​ന്ന വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ ക​ശു​വ​ണ്ടി സീ​സ​ണി​നെ വ​ര​വേ​റ്റ​ത്.ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റു​ക​ളി​ല​ട​ക്കം വ​ൻ ഡി​മാ​ൻഡാ​ന്നു​ള്ള​ത്. ഉ​ൽ​പാ​ദ​നം കൂ​ടു​ക​യും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ ക​ർ​ഷ​ക പ്ര​തീ​ക്ഷ തി​ള​ങ്ങും. റ​ബ​റും കു​രു​മു​ള​കും അ​ട​ക്ക​യും ഉ​ൾ​പ്പെ​ടെ വി​ല​യി​ടി​വും രോ​ഗ​ബാ​ധ​യും ച​തി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ൻ ക​ശു​വ​ണ്ടി​യെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. അ​തു കൊ​ണ്ടുത​ന്നെ വാ​യ്പ​യെ​ടു​ത്തും മ​റ്റും ഏ​ക്ക​റു​ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​ത്തോ​ട്ട​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത​ത്.മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ശു​വ​ണ്ടി​യും ക​ർ​ഷ​ക​നെ കൈ​യൊ​ഴി​ഞ്ഞ സ്ഥി​തി​യാ​യ​തി​നാ​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത​വ​ർ ക​ട​ബാ​ധ്യ​ത​യി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ കി​ലോ​ക്ക് 125-130 വ​രെ​യാ​ണ് തു​ട​ക്ക​ത്തി​ലെ വി​ല. എ​ന്നാ​ൽ, ഉ​ൽ​പാ​ദ​നം ന​ന്നേ കു​റ​ഞ്ഞ​തി​നാ​ൽ ക​ട​ക​ളി​ലേ​ക്ക് ഇ​തു​വ​രെ എ​ത്തി​യ ക​ശു​വ​ണ്ടി തീ​രെ കു​റ​വാ​ണെ​ന്ന് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.ഉ​ൽ​പാ​ദ​നക്കു​റ​വ് വ​ന്ന​തി​നാ​ൽ ഡി​മാ​ൻഡ് വ​ർ​ധി​ക്കും. അ​പ്പോ​ൾ വി​ല കൂ​ടും. കൂ​ടു​ത​ൽ വി​ള​വു​ണ്ടാ​യാ​ൽ വി​ല കു​റ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് പ​തി​വാ​യി ഉ​ണ്ടാ​വു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലെ സ്ഥി​തി അ​താ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 100 രൂ​പ കി​ലോ​ക്ക് സീ​സ​ൺ തു​ട​ക്ക​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന ക​ശു​വ​ണ്ടി​ക്ക് സീ​സ​ൺ പ​കു​തി​യാ​യ​പ്പോ​ൾ 80 മു​ത​ൽ 50 വ​രെ മാ​ത്ര​മാ​യി വി​ല​യി​ടി​ഞ്ഞു. മൊ​ത്ത ക​ച്ച​വ​ട ലോ​ബി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് വി​ല​യി​ടി​വ് ഉ​ണ്ടാ​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം ഇ​വി​ടെ നി​ന്നും ക​യ​റ്റി​യ​യ​ക്കു​ന്ന ക​ശു​വ​ണ്ടി പ​രി​പ്പി​ന് വ​ൻ തു​ക​യും ഏ​റെ ആ​വ​ശ്യ​ക്കാ​രു​മു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കു​റ​ഞ്ഞ വി​ല മാ​ത്രം ന​ൽ​കു​ന്ന​ത്.50 ഗ്രാം ​ക​ശു​വ​ണ്ടി പ​രി​പ്പ് പാ​ക്ക​റ്റി​ലാ​ക്കി ഇ​വി​ടെ ക​ട​ക​ളി​ലെ​ത്തു​മ്പോ​ൾ 50 മു​ത​ൽ 65 രൂ​പ വ​രെ​യും അ​തി​ല​ധി​ക​വും വി​ല ഈ​ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ക​ർ​ഷ​ക​ന് ഒ​രു കി​ലോ​ക്ക് കി​ട്ടു​ന്ന​ത് നാ​മ​മാ​ത്ര തു​ക മാ​ത്ര​മാ​ണ്. വി​ല സ്ഥി​ര​ത​യി​ല്ലാ​ത്ത​തും സ​ർ​ക്കാ​ർ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ത്ത​തും സ്വ​കാ​ര്യ ക​ശു​വ​ണ്ടി ശേ​ഖ​ര​ണ ലോ​ബി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​വു​ക​യും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​വു​ക​യും ചെ​യ്തു.കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലേ​ക്ക് എ​ത്തേ​ണ്ടു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ശു​വ​ണ്ടി പോ​ലും മ​റു​നാ​ട​ൻ ക​ച്ച​വ​ട സം​ഘ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. കി.​ഗ്രാ​മി​ന് 160 രൂ​പ വ​രെ നേ​ര​ത്തെ ക​ർ​ഷ​ക​ന് ല​ഭി​ച്ച കാ​ല​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വി​ല കു​റ​ഞ്ഞ സീ​സ​ണു​ക​ളാ​ണു​ണ്ടാ​യ​ത്. 180-200 വ​രെ​യെ​ങ്കി​ലും ഒ​രു കി​ലോ ക​ശു​വ​ണ്ടി​ക്ക് സീ​സ​ൺ തീ​രും വ​രെ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടാ​ൽ ക​ർ​ഷ​ക ദു​രി​ത​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ ശ​മ​ന​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ത​ന്നെ ക​ശു​വ​ണ്ടി ന​ന്നാ​യി വി​പ​ണി​യി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ ജ​നു​വ​രി​യാ​യി​ട്ടും നാ​മ​മാ​ത്ര ക​ശു​വ​ണ്ടി​യാ​ണ് ക​ട​ക​ളി​ലെ​ത്തി​യ​ത്. പു​തി​യ ക​ശു​മാ​വി​ൻ തൈ​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും പ്രാ​ണി​ക​ളു​ടെ അ​ക്ര​മ​വും ഉ​ൽ​പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ മി​ക​ച്ച രീ​തി​യി​ൽ പൂ​വും ക​ശു​വ​ണ്ടി​യും വി​രി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും തേ​യി​ല​ക്കൊ​തു​ക് ശ​ല്യ​വും ഉ​ൾ​പ്പെ​ടെ ബാ​ധി​ച്ചി​ല്ലെ​ങ്കി​ൽ മി​ക​ച്ച ക​ശു​വ​ണ്ടി ഉ​ൽ​പാ​ദ​നം ഉ​ണ്ടാ​വു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.


Share our post
Continue Reading

Kannur

പ​രി​ക്കി​നെ വി​ജ​യ​ത്തി​ന്റെ പ​രി​ച​യാ​ക്കി ആ​ശി​ഷ്

Published

on

Share our post

പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് നാ​ലു നാ​ൾ മു​മ്പാ​ണ് ആ​ശി​ഷി​ന് കാ​ൽ​ക്കു​ഴ​ക്ക് പ​രി​ക്ക് പ​റ്റി​യ​ത്. പ്ലാ​സ്റ്റ​റി​ടാ​നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ, പ്ലാ​സ്റ്റ​റി​ട്ടാ​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തു​ണി കെ​ട്ടി ര​ണ്ടും ക​ൽ​പി​ച്ച് സ്റ്റേ​ജി​ലി​റ​ങ്ങി.അ​ങ്ങ​െ​ന പ​രി​ക്കി​നെ പ​രി​ച​യാ​ക്കി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​രി​ച​മു​ട്ടു​ക​ളി​യി​ൽ സ​ഹ​താ​ര​ങ്ങ​ളോ​ടൊ​പ്പം മാ​റ്റു​ര​ച്ചു. ഫ​ലം വ​ന്ന​പ്പോ​ൾ എ ​ഗ്രേ​ഡ്. വെ​ള്ളൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ആ​ശി​ഷ് പ​രി​ക്കി​നോ​ടു പൊ​രു​തി വി​ജ​യ​ത്തി​ള​ക്കം സ​മ്മാ​നി​ച്ച​ത്.വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ടീ​മി​ന്റെ ര​ക്ഷ​ക​നാ​യ ആ​ശി​ഷ് ക​ലോ​ത്സ​വ​ത്തി​ലെ മി​ന്നും താ​ര​മാ​യി. പ​രി​ശീ​ല​ക​ൻ സി​ബി​ൻ, അ​ധ്യാ​പ​ക​ർ, സ​ഹ​ക​ളി​ക്കാ​ർ, കാ​ണി​ക​ൾ ആ​ശി​ഷി​നെ സ്നേ​ഹം​കൊ​ണ്ട് പൊ​തി​ഞ്ഞു.വെ​ള്ളൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ശി​ഷ് സ്കൂ​ൾ ലീ​ഡ​റും മി​ക​ച്ച ഫു​ട്ബാ​ൾ താ​ര​വു​മാ​ണ്. സി.​പി.​എം ക​ണ്ടോ​ത്ത് ക​ണി​യാം​വ​ള​പ്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ന്റെ​യും താ​യി​നേ​രി എ​സ്.​എ.​ബി.​ടി.​എം ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക ദീ​പ​യു​ടെ​യും മ​ക​നാ​ണ്. മ​ത്സ​ര​ശേ​ഷം പ്ലാ​സ്റ്റ​റി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ശ്ര​മ​ത്തി​ലാ​ണ് ആ​ശി​ഷ്. നാ​ട്ടി​ൽ സാ​മൂ​ഹി​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ് ഈ ​മി​ടു​ക്ക​ൻ.


Share our post
Continue Reading

Kannur

പൂ​ട്ടി​യി​ട്ട വീട്ടിൽ കവർച്ച: രണ്ടുപേർ അറസ്റ്റിൽ

Published

on

Share our post

ക​ണ്ണൂ​ർ: ത​ളാ​പ്പി​ലെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി അ​ഴീ​ക്കോ​ട് ഉ​പ്പാ​യി​ച്ചാ​ലി​ലെ റ​നീ​സ് എ​ന്ന ബ​ദ​ർ, വീ​ട് കാ​ണി​ച്ചു കൊ​ടു​ത്ത മൂ​ന്നാം പ്ര​തി എ.​വി. അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാം പ്ര​തി റ​നീ​ഷ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നു. ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ച​യാ​ണ് ത​ളാ​പ്പി​ലെ ഉ​മൈ​ബ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ വി​വ​ര​മ​റി​ഞ്ഞ​ത്. സ്വ​ർ​ണാ​ഭ​ര​ണ​വും കോ​യി​നും ഉ​ൾ​പ്പ​ടെ 12 പ​വ​നും 88000 രൂ​പ​യും ക​വ​ർ​ന്നു​​വെ​ന്നാ​ണ് പ​രാ​തി. തൊ​ണ്ടി മു​ത​ൽ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല.സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​വ​ർ​ച്ച​ക്ക് ഉ​മൈ​ബ​യു​ടെ വീ​ട് കാ​ണി​ച്ചു കൊ​ടു​ത്ത റ​ഹീം ബ​ന്ധു കൂ​ടി​യാ​ണ്. പ്ര​തി​ക​ൾ വ​ള​പ​ട്ട​ണം അ​ല​വി​ൽ ആ​റാം​കോ​ട്ട് വീ​ട്ടി​ൽ ​നി​ന്ന് ര​ണ്ടു പ​വ​നോ​ളം മോ​ഷ്ടി​ച്ച​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി എ​സ്.​എ​ച്ച്.​ഒ ശ്രീ​ജി​ത് കൊ​ടേ​രി പ​റ​ഞ്ഞു.പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​സ്.​ഐ​മാ​രാ​യ അ​നൂ​പ്, വി​ശാ​ഖ്, സി.​പി.​ഒ​മാ​രാ​യ നാ​സ​ർ, ബൈ​ജു, റ​മീ​സ്, ഷൈ​ജു, മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

Trending

error: Content is protected !!