ആടുജീവിതം ഓസ്കർ പ്രാഥമിക പരി​ഗണന പട്ടികയിൽ

Share our post

97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പ്രാഥമിക പട്ടിക പുറത്ത്.ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതവും ഓസ്കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലേക്ക് നടക്കുന്ന പ്രാഥമിക തിരഞ്ഞെടുപ്പിലാണ് ആടുജീവിതം ഇടം പിടിച്ചത്.പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക. ജനുവരി എട്ട് മുതൽ 12 വരെ വോട്ട് ചെയ്യാം.17ന് അന്തിമ നോമിനേഷൻ പട്ടിക പുറത്ത് വിടും. വോട്ടിങ് ശതമാനം ഉൾപ്പെടെ വിലയിരുത്തി രണ്ടാം റൗണ്ടിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.സൂര്യയുടെ ‘കങ്കുവ’യും വീർ സവർക്കറുടെ കഥ പറയുന്ന രൺദീപ് ഹൂഡയുടെ ‘സ്വതന്ത്ര്യ വീർ സവർക്കറും’ ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകളാണ് പ്രാഥമിക പട്ടികയിൽ ഉള്ളത്.’ഓൾ വീ ഇമാജിൻ അസ് ലൈറ്റ്’, ‘ഗേൾസ് വിൽ ബി ഗേൾസ്’, ഹിന്ദി ചിത്രമായ ‘സന്തോഷ്’ എന്നിവയാണ് പ്രാഥമിക കടമ്പ കടന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!