IRITTY
ആറളം ഫാമിൽ ഇനി ലേബർ ബാങ്കും
ഇരിട്ടി:സംയോജിത കൃഷിയും ആവർത്തന കൃഷിയും പുതുതലമുറ കൃഷിയും വ്യാപിപ്പിക്കാൻ ആറളം ഫാമിൽ ലേബർ ബാങ്ക്. ആറളം ഫാം ടിആർഡിഎം സഹകരണത്തോടെയാണ് ലേബർ ബാങ്ക് രൂപീകരിക്കുന്നത്. ആദിവാസി പുനരധിവാസ മേഖലയിലെ മൂവായിരത്തോളം കുടുംബങ്ങളുടെ ജീവനോപാധി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി. വർഷങ്ങളായി ഫാമിൽ പുതിയ തൊഴിലവസരങ്ങൾ ആവശ്യത്തിനനുസരിച്ച് സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന ന്യൂനത പരിഹരിക്കാനാണ് ലേബർ ബാങ്ക് ലക്ഷ്യമിടുന്നത്. നിലവിൽ ഫാമിൽ നടപ്പാക്കുന്ന പങ്കാളിത്ത കൃഷിവഴി മുന്നൂറ് ഇനങ്ങളിൽ തൊഴിൽ സാധ്യതകൾ തുറക്കാനാകും. ഇതിന് തൊഴിലാളികളെ കണ്ടെത്താനാണ് പുതിയ സംരംഭം. തൊഴിലാളികളുടെ നൈപുണ്യ മേഖല കണ്ടെത്തി അനുയോജ്യ തൊഴിൽ നൽകും. പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ ആദിവാസി പുനരുധിവാസ മിഷനിലൂടെ 343 പേർ ലേബർ ബാങ്കിൽ രജിസ്റ്റർചെയ്തു. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും ഉറപ്പാക്കും. പങ്കാളിത്ത പദ്ധതി നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമവും അവലോകനംചെയ്യാനും കൃത്യമായ ഗുണഭോക്താക്കളെ കണ്ടെത്തി തൊഴിലുടമയ്ക്ക് നൽകാനും ബാങ്കുവഴി സാധിക്കും. ആറളം ഫാം മാനേജിങ് ഡയറക്ടറാണ് ലേബർ ബാങ്ക് ചെയർമാൻ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളാണ്. പരാതികളോ അവകാശലംഘനമോ ഉണ്ടായാൽ തൊഴിലാളികൾക്ക് ലേബർ ബാങ്കിലൂടെ പരാതി പരിഹാരത്തിനും അവസരമൊരുക്കും. തൊഴിലുടമകൾക്കുണ്ടാകുന്ന പരാതികളും ഇതേ രീതിയിൽ പരിഹരിക്കും. ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക് തൊഴിൽ ഉറപ്പാക്കാൻ സംരംഭക പദ്ധതികളുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ പ്രവർത്തനം. ലേബർ ബാങ്ക് ഓൺലൈൻ സംവിധാനത്തിലാക്കാൻ ഇരിട്ടി മഹാത്മാഗാന്ധി കോളജ് എൻഎസ്എസ് യൂണിറ്റ് സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവര ശേഖരണ ക്യാമ്പ് നടത്തും. പങ്കാളിത്ത കൃഷി നടത്തുന്നവരുടെ തൊഴിൽ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനൊപ്പം രണ്ടാം ഘട്ടത്തിൽ ഫാമിന് പുറത്തും തൊഴിലാളികളുടെ സേവനം ആറളം ലേബർ ബാങ്ക് ആപ്പ് വഴി ഔദ്യോഗിക അനുമതിയോടെ ലഭ്യമാക്കും. ആദിവാസി പുനരധിവാസ മേഖലയിലെ ജോലി സന്നദ്ധതയുള്ള മുഴുവൻപേർക്കും ജോലി ഉറപ്പാക്കുന്നതാണ് ലേബർ ബാങ്ക് പദ്ധതിയെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ പി നിധീഷ്‌കുമാർ പറഞ്ഞു.
IRITTY
ഇരിട്ടി നഗരത്തിലെ സീബ്രലൈനുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന
ഇരിട്ടി: ഇരിട്ടി നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന നടത്തി. സീബ്രാ ലൈനിലൂടെ ആളുകൾ നടന്നു പോകുമ്പോൾ അപകടകരമാവും വിധത്തിൽ വാഹനമോടിച്ച 40തോളം ഡ്രൈവർമാർക്കെതിരെ കേസ്സെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇരിട്ടി ജോയിന്റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇരിട്ടി പഴയ ബസ്റ്റാൻഡിലൂടെ ആളുകൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 40 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. സീബ്ര ലൈനിലൂടെ ആളുകൾ റോഡ് മുറിച്ച് കടക്കുമ്പോൾ നിശ്ചിത അകലത്തിൽ വാഹനം നിർത്തണം എന്ന നിയമമുണ്ട്. ടൗണുകളിൽ നിശ്ചത വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. മിക്ക വാഹനങ്ങളും അമിതവേഗതയിൽ വരുന്നതിനാൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ പോലും ഏറെ കാത്തുനില്‌ക്കേണ്ട അവസ്ഥയാണ്. ഇത് പരിശോധിക്കാനാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി. ആർ. ഷനിൽകുമാർ, ഡി. കെ. ഷീജി, കെ .കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Breaking News
പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന; സ്കൂളിന് അവധി
പായം: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് (09/01/2025 )പായം ഗവ:യു.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Breaking News
പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന
പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു