Kerala
ഗതാഗതം തടസ്സപ്പെടുത്തിയാൽ സ്വമേധയാ കേസ് -ഹൈകോടതി
ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികളിൽ സ്വമേധയാ കേസ് എടുക്കുമെന്നും നടപടിക്ക് സർക്കാറിന് കഴിയാത്തതിനാലാണ് ഇടപെടലെന്നും ഹൈകോടതി. തിരുവനന്തപുരം ബാലരാമപുരത്ത് റോഡ് കെട്ടിയടച്ച് ജനുവരി മൂന്നിന് നടത്തിയ ജ്വാല വനിതാ ജങ്ഷൻ പരിപാടിയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയെടുക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശം നൽകി.സംസ്ഥാന സ്കൂൾ കലോത്സവച്ചടങ്ങിൽ ഡബിൾ ഡെക്കർ ബസിൽ കുട്ടികളെ കുത്തിനിറച്ചതിനെയും കോടതി വിമർശിച്ചു. വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സി.പി.എം ഏരിയ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് പരാമർശങ്ങൾ. പൊതു ഇടങ്ങൾ വനിതകളുടേതുകൂടിയെന്ന സന്ദേശവുമായി ബാലരാമപുരം പഞ്ചായത്ത് നടത്തിയ പരിപാടിക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണനാണ് ഉദ്ഘാടനം ചെയ്തത്. നിയമലംഘനത്തിന് പൊലീസ് കൂട്ടുനിന്നതായി ഹരജിക്കാരനായ മരട് സ്വദേശി എൻ. പ്രകാശ് ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം-ബാലരാമപുരം റോഡ് തടസ്സപ്പെടുത്തി നടന്ന പരിപാടി കോടതിയുടെയും സർക്കാറിന്‍റെയും മുൻ ഉത്തരവുകളുടെ ലംഘനമാണ്.മുൻകൂർ നോട്ടീസ് നൽകാതെ തടസ്സങ്ങൾ പൊളിച്ചുനീക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും സർക്കാർ ഇടപെടുന്നില്ല. സർക്കാറിന് മുന്നിൽ പരസ്യമായ നിയമലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കുന്നത്. ബാലരാമപുരം സംഭവത്തിലെ കോടതിയലക്ഷ്യക്കേസിൽ സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ആഭ്യന്തര-തദ്ദേശ സെക്രട്ടറിമാർ, ഗതാഗത കമീഷണർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ കക്ഷികളാകും. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തി ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഡബിൾ ഡെക്കർ ബസിൽ കുട്ടികളെ കുത്തിനിറച്ച് പ്രദർശിപ്പിച്ചത് സുരക്ഷാവീഴ്ചയാണെന്ന് കോടതി വിമർശിച്ചു.ബസിന് മുകളിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്ത ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിയായിരുന്നപ്പോഴാണ് സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വടകരയിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയത് 19,000 വണ്ടികൾ നിരീക്ഷിച്ചശേഷമാണെന്നും കൊച്ചിയിൽ സ്റ്റേജിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ എം.എൽ.എയെ എടുത്തുകൊണ്ടുപോയത് അശാസ്ത്രീയമായാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിൽ മാത്രമേ ഇതൊക്കെ കാണാനാവൂവെന്നും കോടതി വിമർശിച്ചു.
Kerala
ഉപയോക്താക്കൾ വിസമ്മതിച്ചിട്ടും ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ‘ചോർത്തി’; ഗൂഗ്ളിനെതിരെ നിയമനടപടി
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി ഗൂഗ്ളിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗ്ൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗ്ളിന്റെ വാദത്തെ തള്ളിയ കോടതി, ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
സ്വകാര്യമായി ഇന്റർനെറ്റിൽ തിരയുന്ന വിവരങ്ങളെല്ലാം ഗൂഗ്ൾ ശേഖരിക്കുന്നത് ശരിയല്ലെന്ന് വലിയൊരു വിഭാഗം ഉപയോക്താക്കൾ കരുതുന്നു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും പലപ്പോഴും തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ആശങ്കാ ജനകമാണെന്നും സ്വകാര്യതാ നയം പരിശോധിക്കാൻ ഗൂഗ്ൾ തയാറാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗൂഗ്ളിന്റെ പക്ഷം. ആപ്പുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന ഡേറ്റകൾ മാത്രമാണ് ശേഖരിക്കുന്നത്. ഇത് ഒരിക്കലും സ്വകാര്യതയെ ലംഘിക്കുന്നില്ല. കോടതിയിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും ഗൂഗ്ൾ വ്യക്തമാക്കി.
2020 ജൂലൈ മുതൽ നടന്നുവരുന്ന കേസിലാണ് കോടതി ഗൂഗ്ളിനെ വിമർശിച്ച് രംഗത്തുവന്നത്. ക്രോം ബ്രൗസറിലൂടെ ഗൂഗ്ൾ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു കേസ്. കേസിന്റെ വാദത്തിനിടെ ‘ഇൻകോഗ്നിറ്റോ’ മോഡിൽ ഉപയോഗിക്കുമ്പോൾ പോലും ഡേറ്റ ശേഖരിക്കാറുണ്ടെന്ന് ഗൂഗ്ൾ സമ്മതിച്ചിരുന്നു. നഷ്ടപരിഹാരമായി അഞ്ച് ബില്യൻ ഡോളർ നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കേസ് വീണ്ടും ആഗസ്റ്റിൽ പരിഗണിക്കും.
Kerala
പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണ മുന്‍ പോലീസ് മേധാവി കെ.വി. ജോസഫ് അന്തരിച്ചു
ഇടുക്കി: മുന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kerala
പെരിയ ഇരട്ടക്കൊലക്കേസ്: നാലു പ്രതികൾ ജയിൽ മോചിതരമായി
പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽ നിന്ന് മോചിതരമായി. മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു. കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലിൽനിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്‌ച മരവിപ്പിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ ഏരിയ മുൻ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് മുൻ സെക്രട്ടറി കെ.വി. ഭാസ്ക്കരൻ എന്നിവരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചതാണ് ഹൈക്കോടതി മരവിപ്പിച്ചത്. രേഖകൾ ജയിലിലെത്താത്ത സാഹചര്യത്തിൽ ബുധനാഴ്ച ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു