ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും

പേരാവൂർ : മടപ്പുരച്ചാൽ കുണ്ടേൻകാവ് ആദിവാസി നഗറിൽ ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അദ്ദേഹം. ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷനായി.ഗുരുസ്വാമിമാരായ ബാലൻ സ്വാമി, ശങ്കരൻ സ്വാമി, ചന്ദ്രൻ കുണ്ടൻകാവ്, ഗോപി കുണ്ടേൻ കാവ്, എന്നിവരെ ആദരിച്ചു.തോമസ് പാറക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ , സി.ജെ. മാത്യു, സി. വി.വർഗീസ്, ജോണി ചിറമ്മേൽ, ഷിബു പുതുശ്ശേരി, രാജു പാറനാല്‍, ജോസഫ് ഓരത്തേൽ , കുന്നുംപുറത്ത് അപ്പച്ചൻ ,ബിനോയി കദളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.