Connect with us

Kerala

‘ശരിക്കും സ്ലീപ്പര്‍ ടിക്കറ്റ്, ബര്‍ത്ത് സീറ്റാവുന്ന സമയം’ അറിയാം; ട്രെയിൻ യാത്രയിൽ ഇനി തർക്കം വേണ്ട

Published

on

Share our post

റിസര്‍വു ചെയ്തിട്ടുള്ള ട്രെയിന്‍ യാത്രകളാണ് സുരക്ഷിതവും സൗകര്യപ്രദവുമെങ്കിലും ചിലപ്പോഴെങ്കിലും പല കാരണങ്ങളാല്‍ ട്രെയിന്‍ യാത്രകള്‍ തലവേദനകളാവാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സഹയാത്രികരുടെ പെരുമാറ്റമാണ്. നേരത്തെ റിസര്‍വു ചെയ്ത സീറ്റു പോലും മറ്റു യാത്രികര്‍ കൈവശപ്പെടുത്തിയതിന്റെ അനുഭവം ദൂരയാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കുണ്ടാവും. സൈഡ് അപ്പര്‍ ബര്‍ത്ത് റിസര്‍വ് ചെയ്തയാള്‍ക്ക് താഴെ ഇരിക്കാന്‍ അവകാശമില്ലെന്നു പറഞ്ഞു വാദിച്ച സഹയാത്രികനെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപ്പര്‍ ബര്‍ത്തിലും മിഡില്‍ ബര്‍ത്തിലും റിസര്‍വ് ചെയ്തവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനാകുമോ? എത്ര സമയം വരെയാണ് ബര്‍ത്തില്‍ ഉറങ്ങാനാവുക? ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടാവുന്നത് നിങ്ങളുടെ ട്രെയിന്‍ യാത്രകളെ കൂടുതല്‍ അനായാസമാക്കും. തമിഴ്‌നാട്ടിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് സൈഡ് സീറ്റും തന്റെയാണെന്ന് അവകാശപ്പെട്ട സഹയാത്രികനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. വൈകുന്നേരം അഞ്ചുമണി സമയത്താണ് രണ്ട് സൈഡ് സീറ്റും തന്റെയാണെന്ന അവകാശവാദം സഹയാത്രികന്‍ ഉന്നയിച്ചത്. ശരിക്കും സ്ലീപ്പര്‍ ടിക്കറ്റ് ബര്‍ത്ത് സീറ്റാവുന്ന സമയം എത്രയാണെന്നാണ് കുറിപ്പില്‍ ചോദിച്ചിരിക്കുന്നത്.

ഇതിനു താഴെ നൂറുകണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. ‘രാത്രി 9.59 ആവുമ്പോള്‍ എഴുന്നേറ്റാല്‍ മതി. അതു വരെ മൂത്രമൊഴിക്കാന്‍ പോലും പോവരുത്’ എന്ന കമന്റാണ് ഏറ്റവും ജനകീയം. ഇന്ത്യന്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനുവല്‍ വോള്യം-1 ലെ 652–ാം പാരഗ്രാഫില്‍ റിസര്‍വേഷന്‍ ക്ലാസിലെ ബുക്കു ചെയ്ത യാത്രികരെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയാണ് റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് ബര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്നു യാത്ര ചെയ്യാം. ആര്‍എസി പ്രകാരം സൈഡ് ലോവര്‍ ബര്‍ത്തുകളില്‍ റിസര്‍വ് ചെയ്ത യാത്രികര്‍ക്കും പകല്‍ സമയത്ത് ഇരുന്നു യാത്ര ചെയ്യാം. സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്ക് ചെയ്തവര്‍ക്കും പകല്‍ ഇരുന്നു യാത്ര ചെയ്യാമെന്ന് റെയില്‍വേ വ്യക്തമായി പറയുന്നുണ്ട്. രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയുള്ള സമയത്ത് സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്കു ചെയ്തവര്‍ക്ക് താഴെയുള്ള സീറ്റില്‍ ഇരിക്കാന്‍ അവകാശമുണ്ടാവില്ല. ഇനി യാത്രികരില്‍ എന്തെങ്കിലും ശാരീരിക പരിമിതികളോ അസുഖങ്ങളോ ഉള്ളവരോ ഗര്‍ഭിണികളോ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സമയം വിശ്രമിക്കാന്‍ അനുവദിക്കണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്.

ഇതിനൊപ്പം ട്രെയിന്‍ യാത്രികര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾക്കൂടി നോക്കാം. രാത്രി 10 നു ശേഷം ട്രെയിന്‍ യാത്രികര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍ റെയില്‍വേയിലുണ്ട്. നേരത്തെ കയറിയവരാണെങ്കില്‍ രാത്രി പത്തിനു ശേഷം ടിടിഇക്ക് നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാന്‍ വരാനാവില്ല. ട്രെയിനിനുള്ളില്‍ രാത്രി ഇടുന്ന ലൈറ്റുകള്‍ക്ക് പുറമേയുള്ള എല്ലാ ലൈറ്റുകളും അണച്ചിരിക്കണം. രാത്രി പത്തിനു ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവര്‍ മറ്റു യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാന്‍ പാടില്ല.

റിസര്‍വ് ചെയ്ത റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിങ്ങള്‍ക്ക് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ അടുത്ത രണ്ടു സ്റ്റേഷനുകളിലൊന്നില്‍ നിന്നും കയറിയാലും മതി. റിസര്‍വ് ചെയ്ത സ്റ്റേഷന്‍ പിന്നിട്ട് രണ്ട് സ്റ്റേഷനുകള്‍ കഴിയുന്നതുവരെ ടിടിഇക്ക് നിങ്ങള്‍ റിസര്‍വ് ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല. ഇനി റിസര്‍വ് ചെയ്ത സ്റ്റേഷനും രണ്ടു സ്റ്റേഷനുകളും കഴിഞ്ഞാല്‍ ടിടിഇക്ക് ആര്‍എസി പിന്‍ആര്‍ സ്റ്റാറ്റസുള്ള ഏതു യാത്രികനും സീറ്റ് നല്‍കാനും സാധിക്കും.

റിസര്‍വ് ചെയ്താലും വെയിറ്റിങ് ലിസ്റ്റിലാവുമെന്നുറപ്പുണ്ടെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാന്‍ മാര്‍ഗമുണ്ട്. അതിന് പിആര്‍എസ് കൗണ്ടറില്‍ നിന്നും യാത്രക്കുള്ള ടിക്കറ്റെടുത്താല്‍ മതി. വെയിറ്റിങ് ലിസ്റ്റിലെ ടിക്കറ്റായാലും അതു കാണിച്ച് യാത്ര ചെയ്യാനാവും. അതേസമയം ഓണ്‍ലൈന്‍ വഴി ഇ ടിക്കറ്റാണ് എടുക്കുന്നതെങ്കില്‍ ഇത് സാധ്യമാവില്ല. ചാര്‍ട്ട് തയാറാക്കിയ ശേഷം വെയ്റ്റിങ് ലിസ്റ്റിലെ ഇ ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നതിനാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നയാളെ പോലെയാവും നിങ്ങളെ കണക്കാക്കുക.

ട്രെയിനിലെ ചങ്ങല കാണുമ്പോള്‍ ഒന്നു വലിച്ചു നോക്കാന്‍ തോന്നാത്തവരുണ്ടാവില്ല. എപ്പോഴൊക്കെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനാവും? നിങ്ങള്‍ക്കൊപ്പമുള്ള കുട്ടിക്കോ പ്രായമായ ആള്‍ക്കോ ശാരീരിക പരിമിതിയുള്ളയാള്‍ക്കോ ട്രെയിനില്‍ കയറാനാവാതെ വന്നാല്‍ ചങ്ങല വലിക്കാം. ട്രെയിനില്‍ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടാവുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താലും ചങ്ങല വലിക്കാം.

റിസര്‍വ് യാത്രികര്‍ക്ക് എത്ര ഭാരമുള്ള ലഗേജ് കൊണ്ടുപോവാനാവുമെന്നതിനും കണക്കുണ്ട്. എസി യാത്രികരാണെങ്കില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോയും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോയും ഭാരം ഒരു യാത്രികന് ഒപ്പം കൂട്ടാനാവും. ഇനി അധിക ലഗേജ് ചാര്‍ജ് നല്‍കിയിട്ടുണ്ടെങ്കില്‍ എസിയില്‍ 150 കിലോയും സ്ലീപ്പറില്‍ 80 കിലോയും സെക്കന്റ് സിറ്റിങില്‍ 70 കിലോയും വരെ ഭാരമുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ നമുക്കാവും. ഇതുപോലുള്ള പ്രധാന റെയില്‍വേ നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണ നിങ്ങളുടെ ട്രെയിന്‍ യാത്രകളെ കൂടുതല്‍ എളുപ്പമാക്കാം.


Share our post

Kerala

അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും വേണ്ട; വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

Published

on

Share our post

ബഹുവര്‍ണ പിക്സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിർദേശം. വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണ്.നവ കേരള ബസ് ഉള്‍പ്പെടെ പണിതിറക്കിയ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ക്‌ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയത് എന്നും ഹൈക്കോടതിയുടെ നിരീക്ഷണം.ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സാവകാശം തേടി. താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നമ്പരുള്ള രണ്ട് ബസുകള്‍ അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയതും ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ എതിരെ വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് എങ്ങനെ സഞ്ചരിക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.


Share our post
Continue Reading

Breaking News

ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഇന്ന് രാവിലെ വയനാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ഫാം ഹൗസിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ലോക്കൽ പൊലീസ് പോലും അറിഞ്ഞിരുന്നില്ല.


Share our post
Continue Reading

Kerala

ആകാശത്ത് ഇനി പ്ലാനറ്ററി പരേഡ്

Published

on

Share our post

ജനുവരി 21 മുതല്‍ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാന്‍ സാധിക്കും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ‘ എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാന്‍ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം.സൂര്യാസ്തമയത്തിന് ശേഷം ചൊവ്വയെ കിഴക്കന്‍ ചക്രവാളത്തില്‍ കാണാം. വ്യാഴത്തെ അതിന് അല്പം മുകളിലായി കാണാം. വ്യാഴത്തിന് അടുത്ത് തെക്കു പടിഞ്ഞാറായാണ് യുറാനസിനെ ദൃശ്യമാവുക. നെപ്ട്യൂണ്‍, ശുക്രന്‍, ശനി എന്നിവ പടിഞ്ഞാറുണ്ടാകും. മറ്റുള്ളവയെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകുമെങ്കിലും യുറാനസിനെയും നെപ്ട്യൂണിനെയും കാണണമെങ്കില്‍ ടെലിസ്‌കോപ്പിന്റെ സഹായം വേണം.ഇന്ത്യയടക്കം ലോകത്തിന്റെ ഏറെക്കുറേ എല്ലാ ഭാഗങ്ങളിലും ഈ കാഴ്ച ജനുവരി 21ന് കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിന് മുമ്പും ചിലയിടങ്ങളില്‍ ഈ കാഴ്ച ദൃശ്യമാകാന്‍ സാധിക്കും. ഏകദേശം നാല് ആഴ്ച പ്രതിഭാസം നീണ്ടു നില്‍ക്കും. സൂര്യനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ സൂര്യന്റെ ഒരേ വശത്ത് വരുമ്പോഴാണ് ഗ്രഹങ്ങളെ അണിനിരന്ന പോലെ ആകാശത്ത് കാണാന്‍ സാധിക്കുക.

എന്താണ് പ്ലാനറ്ററി പരേഡ്?

യഥാര്‍ഥത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്ന പ്രതിഭാസമാണിത്. ഈ വിന്യാസമാണ് പ്ലാനറ്ററി പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള വിന്യാസം സാധാരണ സംഭവങ്ങളാണ്. ചെറിയ ഗ്രൂപ്പുകള്‍ വര്‍ഷത്തില്‍ ഒട്ടേറെ തവണ ഇത്തരത്തില്‍ വിന്യസിക്കാറുണ്ട്. എന്നാല്‍ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് വളരെ അപൂര്‍വമാണ്. ആഴ്ചകളോളം മാനത്ത് കാണാന്‍ സാധിക്കുന്നതിനാല്‍ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. കുറഞ്ഞത് ഫെബ്രുവരി അവസാനം വരെ ഈ മനോഹര കാഴ്ച കാണാം.


Share our post
Continue Reading

Trending

error: Content is protected !!