കാക്കയങ്ങാട് കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു

കാക്കയങ്ങാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു.പുലിക്ക് ബാഹ്യമായ പരിക്കില്ലാത്തതിനാൽ കൊട്ടിയൂരോ ആറളം വന്യജീവി സങ്കേതത്തിലോ തുറന്നു വിടും. വയനാട്ടിൽ നിന്നെത്തിയ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മയക്കുവെടി വച്ചത്.