Kannur
കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍: കണ്ണൂർ കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി.ബി.ജെ.പി -ആർഎസ്‌എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസില്‍ പ്രതികള്‍ . തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 2005 ഒക്ടോബര്‍ 2നാണ് റിജിത്തിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
Kannur
ആപ്പിന് പിറകേ പോയി ആപ്പിലാകേണ്ട; പഠിക്കാനും പഠിപ്പിക്കാനും ‘സമഗ്ര’
കണ്ണൂര്‍: പഠനാവശ്യങ്ങള്‍ക്കുവേണ്ടി പല ആപ്പുകള്‍ക്കും പിറകേപോയി ഇനി ആപ്പിലാകേണ്ട. സുരക്ഷിതമായും സൗജന്യമായും എല്ലാ വിഷയവും പഠിക്കാന്‍ സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്.വിദ്യാഭ്യാസരംഗത്ത് ഡിജിറ്റല്‍ പഠനാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴില്‍ കൈറ്റ് വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ-റിസോഴ്സ് പോര്‍ട്ടല്‍. 2017-ലാണ് സമഗ്ര ആരംഭിച്ചത്. എന്നാല്‍ ഇത്തരം സൗജന്യ പഠന പ്ലാറ്റ്ഫോമുകളുണ്ടായിട്ടും പല കുട്ടികളും രക്ഷിതാക്കളും ഇപ്പോഴും വന്‍തുക ചെലവഴിച്ച് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്.
ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും അതിനനുബന്ധ പ്രവര്‍ത്തനങ്ങളും സമഗ്ര പോര്‍ട്ടലില്‍ ലഭിക്കും. ഓരോ പാഠഭാഗത്തിന്റെയും വിശദമായ ക്ലാസുകള്‍ ഇതില്‍ കാണാം. വീഡിയോകള്‍, ഓഡിയോകള്‍, പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് കൊടുത്തിട്ടുള്ളത്. ഇതില്‍ ലഭ്യമായ എല്ലാ ഇ-റിസോഴ്സുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കുട്ടികള്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് സമഗ്ര പ്ലസിലെ പ്രവര്‍ത്തനങ്ങള്‍. രക്ഷിതാക്കളുടെ മൊബൈല്‍ഫോണ്‍ വഴി സേവനം പ്രയോജനപ്പെടുത്താം.കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠനമുറി സൃഷ്ടിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും വേണ്ടി ഒന്നിലധികം ലോഗിനും കൊടുത്തിട്ടുണ്ട്.മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയത്തില്‍ എല്ലാ വിഷയങ്ങളുടെയും ഇ-പാഠപുസ്തകങ്ങളും ഇതില്‍ കണാം. samagra.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സമഗ്രയുടെ വിവരങ്ങള്‍ കിട്ടുക.
Kannur
മുഴപ്പിലങ്ങാട് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു
മുഴപ്പിലങ്ങാട്: സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് ‘റോസ് മഹലില്‍ സജ്മീര്‍ (40)ആണ് മരിച്ചത്. ഇന്നലെ രാത്രി 11. 30ഓടെ മുഴപ്പിലങ്ങാട് വെച്ചായിരുന്നു അപകടം. ഉടൻ ചാല മിംസ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.
Kannur
നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജനുവരി 13നകം കുടുംബശ്രീ ജില്ലാമിഷൻ, ബി.എസ്എൻ.എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080 .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു