പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് എസ്.ഡി.പി.ഐയുടെ പ്രതിഷേധ മാർച്ച്

പേരാവൂർ : താലൂകാസ്പത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മുഴുവൻ സമയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എസ്. ഡി .പി .ഐ പേരാവൂർ മണ്ഡലം കമ്മിറ്റി താലൂക് ആസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡന്റ് ഫയാസ് പുന്നാട്, മണ്ഡലം കമ്മിറ്റി അംഗം സി.എം.നസീർ , എ.പി.മുഹമ്മദ്,മുഹമ്മദ് വിളക്കോട് ,റയീസ് നാലകത്ത്, റഫീഖ് കാട്ടുമാടം, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.