Connect with us

Kannur

കർഷക തൊഴിലാളി ക്ഷേമനിധി: രജിസ്‌ട്രേഷൻ ക്യാമ്പ് ഇന്ന് മുതൽ

Published

on

Share our post

കണ്ണൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2024-25 വർഷത്തെ തുടർഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്‌ട്രേഷനുമായി ക്ഷേമനിധി ഉദ്യോഗസ്ഥർ ഇന്ന് മുതൽ 31 വരെ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ വില്ലേജുകളിൽ ക്യാമ്പ് ചെയ്യും.ക്യാമ്പിന്റെ തീയ്യതി, വില്ലേജ്, ക്യാമ്പ് സ്ഥലം എന്നീ ക്രമത്തിൽ: നാലിന് കോളാരി-മുനിസിപ്പൽ ഓഫീസ് മട്ടന്നൂർ, ഏഴിന് പായം-പായം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഒമ്പതിന് ആറളം-ആറളം ഗ്രാമപഞ്ചായത്ത് ഓഫീസ്, 13ന് ശിവപുരം, തോലമ്പ്ര-മാലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 15ന് മുഴക്കുന്ന്-മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, 17ന് കണ്ണവം, മാനന്തേരി-ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, 20ന് കൂത്തുപറമ്പ്, കോട്ടയം-കോട്ടയം ഗ്രാമപഞ്ചായത്ത് ഓഫീസ്, 22ന് മാങ്ങാട്ടിടം, കണ്ടംകുന്ന്-മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ്, 24ന് കോളയാട്, വേക്കളം-കോളയാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, 27ന് പാട്യം, മൊകേരി, ചെറുവാഞ്ചേരി-പാട്യം ഗ്രാമപഞ്ചായത്ത് ഓഫീസ്, 29ന് മണത്തണ, വെള്ളർവള്ളി-പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 31ന് കീഴല്ലൂർ-കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്.


Share our post

Kannur

നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജനുവരി 13നകം കുടുംബശ്രീ ജില്ലാമിഷൻ, ബി.എസ്എൻ.എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080 .


Share our post
Continue Reading

Kannur

വാക് ഇൻ ഇന്റർവ്യൂ ജനുവരി ഒമ്പതിന്

Published

on

Share our post

കണ്ണൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നാല് മാസത്തേക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.മൂന്ന് ഒഴിവുകൾ. 40 വയസ്സാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ഉള്ളവർക്ക് പങ്കെടുക്കാം.താൽപര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് കണ്ണൂർ റബ്കോ ഹൗസ്, ആറാം നിലയിലെ ഓഫീസിൽ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ഹാജരാവുക. 25,000 രൂപ പ്രതിമാസ ഏകീകൃത വേതനം ലഭിക്കും.ഫോൺ: 0497 2711621.


Share our post
Continue Reading

Kannur

തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് റൂട്ടിലെ ബസ് സമരം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: അഞ്ചു ദിവസമായി തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് റൂട്ടിൽ നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ബസുകൾക്ക് കടന്നു പോകാൻ സൗകര്യമുള്ള അടിപ്പാത നിർമ്മിക്കുമെന്നു കലക്ടർ ഉറപ്പ് നൽകി.


Share our post
Continue Reading

Trending

error: Content is protected !!