യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ശനിയാഴ്ച

കണ്ണൂർ:ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ചെസ് മത്സരം ജനുവരി നാല് ശനിയാഴ്ച കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ നടക്കും. രാവിലെ 10ന് കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യും. നിലവിൽ രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.