കേരള പോലീസ് കായിക ക്ഷമതാ പരീക്ഷ

കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എപിബി കെഎപി-നാല്-കാറ്റഗറി നമ്പർ : 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴ് മുതൽ 14 വരെയും കേരള സിവിൽ പോലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ: 572/2023, 573/23, 574/23), പോലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ട്രെയിനി (കാറ്റഗറി നമ്പർ: 575/2023, 576/23) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി 15, 16 തീയ്യതികളിലുമായി കായികക്ഷമത പരീക്ഷ മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദേശ പ്രകാരം ഹാജരാകണമെന്ന് കെപിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.