Connect with us

Kerala

പി.വി അൻവർ യു.ഡി.എഫിലേക്ക്?;കോൺഗ്രസുമായി ധാരണയായെന്ന് സൂചന

Published

on

Share our post

മലപ്പുറം: യു.ഡി.എഫ് പ്രവേശനം ലക്ഷ്യമിട്ട് സി.പി.എം-ബി.ജെ.പി നേതാക്കളെ കൂടെ കൂട്ടാൻ പി.വി അൻവറിൻ്റെ നീക്കം. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുകഎന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫിലെ മൂന്ന് എം.എൽ.എമാരുമായി പി.വി അൻവ‍ർ ചർച്ച നടത്തി. സംഘടനയെ ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ്ലക്ഷ്യം.ഒരു യുവ സി.പി.എം എം.എൽ.എയുമായും അൻവർ‌ സംസാരിച്ചിട്ടുണ്ട്. എൽഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിർന്ന ബി.ജെ.പി നേതാവുമായും അൻവർ ചർച്ച നടത്തി. കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള നീക്കമാണ് അൻവർ നടത്തുന്നത്.യു.ഡി.എഫ് പ്രവേശനത്തിൻ്റെ കളമൊരുങ്ങലാവും വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവ‍ർ നടത്തുന്ന ജനകീയ യാത്രയെന്നാണ് സൂചന. ഇതിൻ്റെ ഭാ​ഗമായാണ് അൻവറിൻ്റെ യാത്രയിൽ കോൺ​ഗ്രസ് ഭാരവാഹികൾ പങ്കെടുക്കുന്നതെന്നാണ് വിവരം. നേതൃത്വത്തിൻ്റെ തീരുമാന പ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന. മാനന്തവാടിയിൽ നിന്നും വഴിക്കടവ് വരെയാണ് വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ.


Share our post

Kerala

കെ.എസ്.ആര്‍.ടി.സിയും നിരക്ക് കൂട്ടി; ബാംഗ്ലൂര്‍ യാത്ര പോക്കറ്റ് കീറും

Published

on

Share our post

കര്‍ണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെ കെ.എസ്.ആര്‍.ടി.സി. വര്‍ധിപ്പിക്കും. ഉടന്‍തന്നെ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യും നിരക്ക് കൂട്ടുന്നത്. ഇതോടെ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലേക്കുള്ള യാത്രയ്ക്ക് ചെലവേറും.കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അവരുടെ ബസുകളില്‍ 14 മുതല്‍ 16.5 ശതമാനംവരെയാണ് നിരക്കു വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളിലാണ് 14 ശതമാനം വര്‍ധന. രാജഹംസ, ഐരാവത്, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, കൊറോണ സ്ലീപ്പറുകള്‍, ഫ്‌ലൈബസ്, അംബാരി, നോണ്‍ എ.സി. സ്ലീപ്പര്‍ തുടങ്ങിയ അന്തസ്സംസ്ഥാന ആഡംബര സര്‍വീസുകള്‍ക്ക്, ബസിന്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനംവരെ വര്‍ധന. ഐ.ടി.മേഖലയിലെ ജീവനക്കാരും ബെംഗളൂരുവിലും മംഗളൂരുവിലും ഉള്ള നൂറുകണക്കിന് വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന ഇത്തരം അന്തസ്സംസ്ഥാന ബസുകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.കര്‍ണാടകത്തിലെ നിരക്കുവര്‍ധന കേരളത്തിന് ബാധകമല്ലെങ്കിലും അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് ബാധകമാണ്. നിരക്കുവര്‍ധനയുടെ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമ്മില്‍ ധാരണയുണ്ട്. ഇതനുസരിച്ച് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യും ഈടാക്കണം. എന്നാല്‍ കേരളത്തിനകത്ത് കെ.എസ്.ആര്‍.ടി.സി.യുടെ മറ്റ് സര്‍വീസുകള്‍ക്ക് ഈ നിരക്കുവര്‍ധന ബാധകമല്ല.


Share our post
Continue Reading

Kerala

വാ​ഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി കേന്ദ്രം

Published

on

Share our post

വാ​ഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക.അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 രൂപയിൽ നിന്ന് വർധിപ്പിക്കുമെന്നും 2025 മാർച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു.റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ബസുകൾക്കും ട്രക്കുകൾക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഡ്രൈവർമാർക്ക് ഉറക്കം വരാൻ സാധ്യതയുണ്ടെങ്കിൽ അവരെ അറിയിക്കാനുള്ള ഓഡിയോ വാണിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മോശം സ്റ്റിയറിംഗ് നിയന്ത്രണം കണ്ടെത്തുമ്പോൾ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് നിർബന്ധമാക്കുക.


Share our post
Continue Reading

Kerala

കലാകിരീടം തൃശൂരിന്; കപ്പെടുക്കുന്നത് 26 വർഷത്തിന് ശേഷം

Published

on

Share our post

തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!