Kerala
പെരിയ ഇരട്ടക്കൊല:പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മുൻ സി.പി.എം എം.എൽ.എ കുഞ്ഞിരാമന് അഞ്ചുവർഷം തടവ്
കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ അടക്കം മറ്റു നാലുപേർക്ക് 5വർഷം തടവുശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.
വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ കുറ്റക്കാരായി കണ്ടെത്തിയത്. കെ. മണികണ്ഠൻ 14ാം പ്രതിയും രാഘവൻ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുൻ എം.എൽ.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്.ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
കൊലപാതകക്കേസ് പ്രതികൾ
ഒന്നാം പ്രതി സി.പി.എം പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ,
രണ്ടാം പ്രതി പീതാംബരന്റെ സഹായി സി.ജെ. സജി,
മൂന്നാം പ്രതി കെ.എം. സുരേഷ്,
നാലാം പ്രതി കെ. അനിൽകുമാർ,
അഞ്ചാം പ്രതി ജിജിൻ,
ആറാം പ്രതി ശ്രീരാഗ്,
ഏഴാം പ്രതി എ. അശ്വിൻ,
എട്ടാം പ്രതി സുബിൻ,
10ാം പ്രതി ടി. രഞ്ജിത്,
14ാം പ്രതി കെ. മണികണ്ഠൻ
15ാം പ്രതി വിഷ്ണു സുര,
20ാം പ്രതി മുൻ എം.എൽ.എ കുഞ്ഞിരാമൻ
21ാം പ്രതി രാഘവൻ വെളുത്തോളി
22ാം പ്രതി കെ.വി. ഭാസ്കരൻ
വെറുതെ വിട്ടവർ
ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
പെരിയ ഇരട്ടക്കൊലക്കേസ് നാൾവഴി
2019 ഫെബ്രുവരി 17: രാത്രി 7.45ന് കല്യോട്ടെ പി.വി. കൃഷ്ണന്റെ മകൻ കൃപേഷ് (19) എന്ന കിച്ചു, പി.കെ. സത്യനാരായണന്റെ മകൻ ശരത്ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്കൂൾ -ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി.
ഫെബ്രുവരി 18: സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ. സജി (സജി ജോർജ് -40) എന്നിവർ അറസ്റ്റിലായി.
ഫെബ്രുവരി 19: പീതാംബരനെയും സജി ജോർജിനെയും സി.പി.എം പുറത്താക്കി.
ഫെബ്രുവരി 21: സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. എസ്.പി വി.എം. മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.
മാർച്ച് 02: അന്വേഷണത്തിൽ സി.പി.എമ്മിന് തൃപ്തിയില്ല. അന്വേഷണ തലവനായ എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു.
മാർച്ച് 03: അന്വേഷണ സംഘത്തെത്തന്നെ മാറ്റി. ഡിവൈ.എസ്.പിക്കും സി.ഐമാർക്കും മാറ്റം.
ഏപ്രിൽ 01: അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചു.
മേയ് 14: സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുന്നു.
മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾക്കെതിരെയായിരുന്നു കുറ്റപത്രം.
സെപ്റ്റംബർ 30: ഹൈകോടതി സിംഗ്ൾ ബെഞ്ച് പെരിയ കേസ് സി.ബി.ഐക്ക് വിടുന്നു.
ഒക്ടോബർ 29: സി.ബി.ഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാറിന്റെ അപ്പീൽ. പിന്നീട് ഈ അപ്പീൽ തള്ളുന്നു.
സെപ്റ്റംബർ 12: സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തടസ്സഹരജിയുമായി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ രംഗത്ത്.
ഡിസംബർ 01: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
2021 ഡിസംബർ 03: സി.ബി.ഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.
2023 ഫെബ്രുവരി 02: കൊച്ചി സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി.
2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു.
2025 ജനുവരി 3: ശിക്ഷ വിധി
Kerala
ഉപയോക്താക്കൾ വിസമ്മതിച്ചിട്ടും ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ‘ചോർത്തി’; ഗൂഗ്ളിനെതിരെ നിയമനടപടി
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി ഗൂഗ്ളിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗ്ൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗ്ളിന്റെ വാദത്തെ തള്ളിയ കോടതി, ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
സ്വകാര്യമായി ഇന്റർനെറ്റിൽ തിരയുന്ന വിവരങ്ങളെല്ലാം ഗൂഗ്ൾ ശേഖരിക്കുന്നത് ശരിയല്ലെന്ന് വലിയൊരു വിഭാഗം ഉപയോക്താക്കൾ കരുതുന്നു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും പലപ്പോഴും തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ആശങ്കാ ജനകമാണെന്നും സ്വകാര്യതാ നയം പരിശോധിക്കാൻ ഗൂഗ്ൾ തയാറാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗൂഗ്ളിന്റെ പക്ഷം. ആപ്പുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന ഡേറ്റകൾ മാത്രമാണ് ശേഖരിക്കുന്നത്. ഇത് ഒരിക്കലും സ്വകാര്യതയെ ലംഘിക്കുന്നില്ല. കോടതിയിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും ഗൂഗ്ൾ വ്യക്തമാക്കി.
2020 ജൂലൈ മുതൽ നടന്നുവരുന്ന കേസിലാണ് കോടതി ഗൂഗ്ളിനെ വിമർശിച്ച് രംഗത്തുവന്നത്. ക്രോം ബ്രൗസറിലൂടെ ഗൂഗ്ൾ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു കേസ്. കേസിന്റെ വാദത്തിനിടെ ‘ഇൻകോഗ്നിറ്റോ’ മോഡിൽ ഉപയോഗിക്കുമ്പോൾ പോലും ഡേറ്റ ശേഖരിക്കാറുണ്ടെന്ന് ഗൂഗ്ൾ സമ്മതിച്ചിരുന്നു. നഷ്ടപരിഹാരമായി അഞ്ച് ബില്യൻ ഡോളർ നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കേസ് വീണ്ടും ആഗസ്റ്റിൽ പരിഗണിക്കും.
Kerala
പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണ മുന്‍ പോലീസ് മേധാവി കെ.വി. ജോസഫ് അന്തരിച്ചു
ഇടുക്കി: മുന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പെരിയ ഇരട്ടക്കൊലക്കേസ്: നാലു പ്രതികൾ ജയിൽ മോചിതരമായി
പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽ നിന്ന് മോചിതരമായി. മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു. കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലിൽനിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച മരവിപ്പിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ ഏരിയ മുൻ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് മുൻ സെക്രട്ടറി കെ.വി. ഭാസ്ക്കരൻ എന്നിവരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചതാണ് ഹൈക്കോടതി മരവിപ്പിച്ചത്. രേഖകൾ ജയിലിലെത്താത്ത സാഹചര്യത്തിൽ ബുധനാഴ്ച ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു