കെ.പി.എസ്.ടി.എ ഇരിട്ടി ഉപജില്ലാ സമ്മേളനം

Share our post

പേരാവൂർ:കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം പേരാവൂരിൽ നടന്നു. സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജാൻസൺ ജോസഫഫ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് രാഷ്ട്രീയ സന്ദേശം നൽകി. എൻ.പി.എസ് പിൻവലിക്കുക,സ്ഥിരനിയമങ്ങൾ ദിവസവേതന നിയമനങ്ങളാക്കുന്ന നടപടി പിൻവലിക്കുക , ഭിന്ന ശേഷിവിഷയം ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു.സി. വി.കുര്യൻ, ടി. വി.ഷാജി , ജൂബിലി ചാക്കോ, ബൈജു വർഗീസ്, മാത്യു ജോസഫ്, വി. കെ. ഈസ , കെ.ശ്രീകാന്ത്, പി. ആർ. ശ്രീജിത്ത് , പ്ലാസിഡ് ആന്റണി, റോയി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!