Kerala
കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്താ വിഭാഗത്തിൽ ഒഴിവുകൾ
കോഴിക്കോട്:ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. പ്രായം 21 നും 50 നും മധ്യേ.
കോഴിക്കോട് നടക്കുന്ന എഴുത്തു പരീക്ഷയുടെയും, ഇൻറർവ്യൂവിന്റെയും, അടിസ്ഥാനത്തിലായിരിക്കും ഇരു പാനലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. ന്യൂസ് റീഡർ കം ട്രാൻസലേറ്റർ പാനലിലേക്ക് ഓഡിഷൻ ടെസ്റ്റും ഉണ്ടാകും.
യോഗ്യത, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, ആകാശവാണി ന്യൂസ് സർവീസസ് ഡിവിഷൻ വെബ്‌സൈറ്റ് www.newsonair.gov.in ൽ vacancies വിഭാഗത്തിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ഓഫീസ്, ആകാശവാണി, ബീച്ച് റോഡ്, കോഴിക്കോട്, 673032 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകീട്ട് ആറു മണിക്കകം ലഭിക്കണം. ഫോൺ: 0495 2366265 (10 മണി മുതൽ രണ്ട് മണി വരെ).
Kerala
വിസ വേണ്ട; ഈ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 195 രാജ്യങ്ങളിൽ കറങ്ങാം
ശക്തമായ പാസ്‌പോര്‍ട്ട് എന്നാല്‍ എന്താണ്? പാസ്‌പോര്‍ട്ടിന്റെ വില എങ്ങനെയാണ് അളക്കുക? ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി തിരഞ്ഞെടുത്തിരിക്കുന്നത് സിങ്കപ്പുര്‍ പാസ്‌പോര്‍ട്ടിനെയാണ്. മുന്‍കൂര്‍ വിസയില്ലാതെ ഏറ്റവുമധികം രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടിന്റെ കരുത്തളക്കുന്നത്. സിങ്കപ്പുര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലാണ് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കുക.
ജപ്പാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. ഫിന്‍ലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഫ്രാന്‍സും ജര്‍മ്മനിയും ചേര്‍ന്ന് പങ്കിട്ടു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ കാനഡയും യു.എസ്.എയും യു.എ.ഇയും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പട്ടികയില്‍ 85ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പടി പുറകിലായാണ് ഇത്തവണ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 2021 ന് ശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2021 ല്‍ ഇന്ത്യ 90ാം സ്ഥാനത്തായിരുന്നു. 2006ല്‍ 71ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
പട്ടികയില്‍ 106ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റേതാണ് ഈ വര്‍ഷവും ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്. 26 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പ്രവേശിക്കാനാവുക. സിറിയയും ഇറാഖുമാണ് അഫ്ഗാന്റെ തൊട്ട് മുന്നിലുള്ളത്. രാജ്യങ്ങളുടെ രാഷ്ട്രീയ സുസ്ഥിരത, സംഘര്‍ഷങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, സര്‍ക്കാരുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം വിലയിരുത്തിയാണ് വിസ രഹിത പ്രവേശനം അനുവദിക്കുക.
Kerala
സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കൽ മടവൂരിലാണ് സംഭവം.റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാൽവഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവർ കണ്ടിരുന്നില്ല. ഇതോടെ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
Kerala
ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥരെത്തി; വീട്ടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയിൽ
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പട്ടാമ്പി കീഴായൂർ സ്വദേശി ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനിടെ, പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു