Connect with us

THALASSERRY

അതിമധുരം ആനവണ്ടിയിലെ ആഘോഷം

Published

on

Share our post

തലശേരി: വൈതൽമല –തലശേരി കെ.എസ്‌.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ പുതുവർഷംവരവേറ്റത് കേക്ക്‌മുറിച്ച്‌. ആദ്യട്രിപ്പിലായിരുന്നു ആഘോഷം. യാത്രക്കാർക്ക്‌ മധുരം കൈമാറി ബസ്‌ യാത്ര ഇവർ ആഘോഷമാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ അമ്പതിലേറെപ്പേർ തലശേരിയിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവരാണ്‌. ആനവണ്ടിയിലെ യാത്രക്കാരുടെ കൂട്ടായ്‌മ ഇതിനകം വേറിട്ട ഒരുപാട്‌ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്‌. കെ.എസ്‌.ആർ.ടി.സി ബജറ്റ്‌ ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം ഈ കൂട്ടായ്‌മ വിനോദയാത്ര നടത്തിയിരുന്നു. സ്ഥിരംയാത്രക്കാരുടെ വിരമിക്കൽ, – സ്ഥലംമാറ്റം എന്നീ അവസരങ്ങളിലും സമയംകണ്ടെത്തി പ്രത്യേക ചടങ്ങുകളുണ്ടാകും. ബസ് ഇല്ലെങ്കിലോ വൈകുന്നുണ്ടെങ്കിലോ മെസേജുകൾ വഴി പരസ്‌പരം വാട്‌സാപ്പിലൂടെ അറിയിക്കും. ബസ്സിലെ പുതുവർഷാഘോഷത്തിന്‌ കെ പി പ്രേമരാജൻ, പി വി രാജേന്ദ്രൻ, ഇ.വി പുരുഷോത്തമൻ, എ. പി ചന്ദ്രൻ, കെ ശോഭ, ബസ് ജീവനക്കാരായ പി എൻ സുമേശൻ, പി പി രതീഷ്‌കുമാർ എന്നിവർ നേതൃത്വംനൽകി.


Share our post

THALASSERRY

കായിക താരങ്ങളെ തേടി തലശ്ശേരി സായ്

Published

on

Share our post

തലശ്ശേരി,: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി കേന്ദ്രത്തിലേക്ക് വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിന് പെൺകുട്ടികളെ റെസിഡൻഷ്യൽ സ്കീമിലേക്ക് തിരഞ്ഞെടുക്കുന്നു.ജിംനാസ്റ്റിക്സിൽ (10-12 വയസ്), അത്‌ലറ്റിക്‌സ് (12-16 വയസ്), വോളിബോൾ (12-16 വയസ്), റെസ്‌ലിങ് / ഗുസ്തി (12-16 വയസ്) എന്നിങ്ങനെയാണ് പ്രായപരിധി. ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് മുൻഗണന.ഫോൺ- ഓഫീസ്: 0490-2324900, അത്‌ലറ്റിക്സ്- 8921158952, 9495649071. റെസ്‌ലിങ് / ഗുസ്തി- 08921158952, 09847324168. ജിംനാസ്റ്റിക്സ്- 9860547801, 8921158952. വോളിബോൾ- 8124626217.


Share our post
Continue Reading

THALASSERRY

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അതിഥി അധ്യാപക നിയമനം

Published

on

Share our post

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in വൈബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാന്തര ബിരുദവും (ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി), എം എഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. നെറ്റ് /പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ജനുവരി 13ന് രാവിലെ 11ന് കോളേജിൽ ഇന്റർവ്യൂ നടത്തും. യോഗ്യയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0490 2320227.


Share our post
Continue Reading

THALASSERRY

ശുചിമുറി മാലിന്യം തള്ളൽ പതിവായി; പൊറുതിമുട്ടി നാട്ടുകാർ

Published

on

Share our post

എടക്കാ‌ട്∙ശുചിമുറി മാലിന്യം തള്ളൽ പതിവായതിനാൽ ജനം വലയുന്നു. എടക്കാട‌് റെയിൽവേ സ്റ്റേഷന് സമീപം മലയ്ക്ക് താഴെ, ചാല–നടാൽ ബൈപാസ്, താഴെചൊവ്വ–കിഴുത്തള്ളി ബൈപാസ് അരികിലെ വയൽ എന്നിവിടങ്ങളിലാണ് രാത്രി വൈകി ശുചിമുറി മാലിന്യം തള്ളൽ പതിവായിട്ടുള്ളത്. എടക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ മലയ്ക്ക് താഴെ സർവീസ് റോഡരികിൽ ശുചിമുറി മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്ന് പൊറുതിമുട്ടിയ ജനം വാർഡ് അംഗം യു.എം.അഫ്സറിന്റെ നേതൃത്വത്തിൽ ഇന്നലെ എ‌ടക്കാട് പൊലീസിൽ പരാതി നൽകി.

സ്ഥലത്ത് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡരികിൽ ഇന്നലെയും ശുചിമുറി മാലിന്യം തള്ളിയിട്ടുണ്ടെന്നും കഴിഞ്ഞ മാസം പല തവണ മാലിന്യം തള്ളിയെന്നും പരാതിയിൽ പറയുന്നു. ശുചിമുറി മാലിന്യം തള്ളുന്നതിന് സമീപം നീർച്ചാലുകളും മഴവെള്ളം ഒഴുകി പോകാൻ നിർമിച്ച ഓ‌ടകളും ഉള്ളതിനാൽ സമീപത്തെ തോടുകളിലേക്ക് മലിനജലം കലരാനും വീട്ടു കിണറുകൾ അടക്കമുള്ള മറ്റു ജല സ്രോതസ്സുകളിലേക്ക് ഈ മലിനജലം എത്താനും സാധ്യതയുണ്ടെന്നുള്ള ആശങ്കയും പരാതിയിൽ പറയുന്നു.

താഴെചൊവ്വ ബൈപാസ്, ചാല–നടാൽ ബൈപാസ് എന്നിവിടങ്ങളിലെ വയലിലും നീർച്ചാലുകളിലാണ് മലിനജലം തള്ളുന്നത്.താഴെചൊവ്വ ബൈപാസരികിൽ ചെറിയ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് ശുചിമുറി മാലിന്യം തള്ളുന്നത് ത‌ടയാൻ ശ്രമിച്ച സംഘത്തിലെ യുവാവിനെ കുത്തിപ്പരുക്കേൽപിച്ച സംഭവം മാസങ്ങൾക്ക് മുൻപാണ് ന‌ടന്നത്. ഈ സാഹചര്യത്തിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാലും തട‌യാനോ, ചോദ്യം ചെയ്യാനോ പരിമിതിയുണ്ടെന്ന നിസ്സഹായതയിലാണ് പരിസരവാസികൾ.


Share our post
Continue Reading

Trending

error: Content is protected !!