അത്യാഹിത വിഭാഗം ; മുസ്ലിംലീഗ് പ്രതിഷേധ ധർണ നടത്തി

പേരാവൂർ: താലൂക്കാസ്പത്രിയിൽ നിർത്തലാക്കിയ രാത്രികാല അത്യാഹിത വിഭാഗം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ലീഗ് മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാവുംപടി അധ്യക്ഷനായി. പൂക്കോത്ത് സിറാജ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. ഇബ്രാഹിം, ബി.കെ.സക്കരിയ,ഹംസ തറാൽ, പൂക്കോത്ത് റജീന സിറാജ്, സി.പി.ഷഫീഖ്,സമദ് താഴ്മടം, സലാം പാണബ്രോൻ, പി. പി.ഷമാസ്, കെ. സി.ഷബീർ എന്നിവർ സംസാരിച്ചു.