താലൂക്കാസ്പത്രി കാഷ്വാലിറ്റി മുഴുവൻ സമയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ

പേരാവൂർ : താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ കുറവുമൂലം അത്യാഹിത വിഭാഗം എട്ടുമണിവരെ ആയി പരിമിതപ്പെടുത്തിയത് റദ്ദാക്കി മുഴുവൻ സമയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ആദിവാസി പുനരധിവാസ മേഖലയിൽ നിന്നുൾപ്പെടെ സാധാരണക്കാരായ നിരവധി ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് അടിയന്തരമായി അത്യാഹിത വിഭാഗം പുനസ്ഥാപിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.